മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കറുത്തപറമ്പില്‍ സംസ്ഥാന പാതയോരത്ത് താല്‍ക്കാലിക കെട്ടിടം പണിയാന്‍ അനധികൃതമായി കുന്നിടിച്ച് നിരത്തുന്നതായി പരാതി. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് മല ഇടിച്ചുനിരത്തുന്നത്. കൊയിലാണ്ടി - എടവണ്ണ റോഡ് നവീകരണവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കുള്ള താല്‍ക്കാലിക കെട്ടിടം പണിയാനാണ് മലയിടിക്കുന്നതെന്നാണ് അറിയുന്നത്. നിരവധി നീര്‍ച്ചാലുകളുള്ള കുന്നിന്‍പ്രദേശമാണിത്. ദിവസങ്ങളായി പ്രവൃത്തി തുടങ്ങിയിട്ടും ഗ്രാമപഞ്ചായത്ത് അധികൃതരോ വില്ലേജ് അധികൃതരോ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. വാര്‍ത്ത പ്രചരിച്ചതോടെ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി ലഭിക്കുകയും ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. പഞ്ചായത്തില്‍നിന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയില്ലാത്തതിനാല്‍ മലയിടിക്കല്‍ നിര്‍ത്തിവെക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കാരശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒ.എ. അനസു മാധ്യമത്തോട് പറഞ്ഞു. ഈ മലയുടെ തൊട്ടടുത്തുള്ള ഓടത്തെരുവില്‍ ഇതുപോലെ മണ്ണെടുത്ത ഭാഗം ഇക്കഴിഞ്ഞ പ്രളയകാലത്ത് ഇടിയുകയും സംസ്ഥാനപാതയില്‍ ഗതാഗതം തടസ്സം നേരിടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.