കോഴിക്കോട്: മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറ് എം.ആർ. മുരളിയും അംഗം കെ. മോഹനനും സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു. അഴകൊടി ദേവി മഹാക്ഷേത്രം ഹാളിൽ നടന്ന ചടങ്ങ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. മലബാർ ദേവസ്വം ബോർഡിന് ആസ്ഥാന മന്ദിരം യാഥാർഥ്യമാക്കുമെന്നും ക്ഷേത്രജീവനക്കാർ നടത്തിവരുന്ന സമരം ന്യായമാണെന്നും മന്ത്രി പറഞ്ഞു. ജീവനക്കാരുെട പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ബോർഡ് പ്രസിഡൻറ് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എ. പ്രദീപ്‌കുമാർ എം.എൽ.എ അധ്യക്ഷതവഹിച്ചു. മേയർ ഡോ. ബീന ഫിലിപ് മുഖ്യാതിഥിയായിരുന്നു. ബോർഡ് മുൻ പ്രസിഡൻറ് ഒ.കെ. വാസു, കൗൺസിലർമാരായ പി. ദിവാകരൻ, സി. രേഖ, മലബാർ ദേവസ്വം എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) പ്രസിഡൻറ് എ.കെ. പത്മനാഭൻ, മലബാർ ദേവസ്വം സ്‌റ്റാഫ് യൂനിയൻ (ഐ.എൻ.ടി.യു.സി) സെക്രട്ടറി കെ. ജ്യോതി എന്നിവർ സംസാരിച്ചു. മലബാർ ദേവസ്വം ബോർഡിൻെറ ടേബ്ൾ ടോപ് കലണ്ടർ എം.ആർ. മുരളിക്ക് നൽകി എ.കെ. പത്മനാഭൻ പ്രകാശനം ചെയ്‌തു. എം.ആർ. മുരളിയും കെ. മോഹനനും മറുപടി പറഞ്ഞു. കമീഷണർ കെ. മുരളി സ്വാഗതവും കൊട്ടറ വാസുദേവ് നന്ദിയും പറഞ്ഞു. inner box... ക്ഷേത്രജീവനക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും -എം.ആർ. മുരളി കോഴിക്കോട്: ക്ഷേത്രജീവനക്കാരുടെ ശമ്പളം ഉൾപ്പെടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറായി ചുമതലയേറ്റശേഷം എം.ആർ. മുരളി പറഞ്ഞു. മലബാർ ദേവസ്വം ബോർഡ് നിയമം പരിഷ്കരിക്കാൻ ശ്രമംനടത്തും. ഇതുസംബന്ധിച്ച ബില്ല് സർക്കാറിൻെറ പരിഗണനയിലുണ്ട്. വളരെ പോസിറ്റിവായാണ് സർക്കാർ ഇതിനെ കാണുന്നത്. ആ ബില്ല് വരുന്നതോെട ഏറക്കുറെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.