കൊയിലാണ്ടി: നഗരവാസികളുടെ ദീർഘകാല ആവശ്യം യാഥാർഥ്യത്തോട് അടുക്കുന്നു. വൈദ്യുതി പ്രശ്നത്തിനു പരിഹാരം കാണാൻ സബ് സ്റ്റേഷൻ വേണമെന്ന ആവശ്യത്തിന് ഒടുവിൽ ഭരണാനുമതിയായി. 11 കെ.വി സബ് സ്റ്റേഷന് വൈദ്യുതി ബോർഡിൽനിന്ന് അന്തിമ ഭരണാനുമതിയായതായി കെ. ദാസൻ എം.എൽ.എ അറിയിച്ചു. സബ് സ്റ്റേഷനു വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കലിനടക്കം 20.60 കോടിയുടെ അന്തിമ ഭരണാനുമതിയാണ് ബോർഡിൽനിന്നു ലഭിച്ചത്. ഇതിൽ 7. 71 കോടി ഭൂമി ഏറ്റെടുക്കുന്നതിനും സിവിൽ കൺസ്ട്രക്ഷൻ പ്രവൃത്തികൾക്കുമാണ്. 7.75 കോടി പുതിയ ലൈൻ വലിക്കുന്നതിനും ബാക്കി തുക സബ് സ്റ്റേഷൻ നിർമാണത്തിനുമാണ് വിനിയോഗിക്കുക. ചുരുങ്ങിയത് 70 സൻെറ് ഭൂമിയാണ് സബ് സ്റ്റേഷൻ നിർമിക്കാനായി വേണ്ടത്. ആവശ്യമായ ഭൂമി കൊല്ലത്ത് കണ്ടെത്തിയുണ്ട്. നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കുന്ന നടപടിക്രമങ്ങൾക്കുകൂടി ബോർഡിൻെറ അനുമതി ലഭിക്കുന്നതോടെ ടെൻഡർ ചെയ്ത് നിർമാണപ്രവർത്തനം ആരംഭിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.