കൂട്ടാലിട: കോട്ടൂർ നവജീവൻ ട്രസ്റ്റിൻെറ നേതൃത്വത്തിൽ കോട്ടൂർ പഞ്ചായത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. ഗാനരചയിതാവ് രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ഇ. ഗോവിന്ദൻ നമ്പീശൻ അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.കെ. അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. സുരേഷ്, വൈസ് പ്രസിഡൻറ് വിലാസിനി പൊയിലിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇ. അരവിന്ദാക്ഷൻ, ടി.പി. ഉഷ, കെ. ഷൈൻ എന്നിവർ സംസാരിച്ചു. ധർമരാജൻ തൃക്കുറ്റിശ്ശേരി, ട്രസ്റ്റ് സെക്രട്ടറി പ്രസാദ് പൊക്കിട്ടാത്ത് എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്തിലെ 19 അംഗങ്ങളെയും ബ്ലോക്ക് പ്രസിഡൻറ് ഉൾപ്പെടെ രണ്ട് അംഗങ്ങളെയുമാണ് ആദരിച്ചത്. ട്രസ്റ്റ് അംഗങ്ങൾ ജനപ്രതിനിധികളെ ഷാൾ അണിയിക്കുകയും ഉപഹാരം നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.