വടകര: ദേശീയപാത വികസനത്തിൻെറ ഭാഗമായി മരങ്ങള്‍ നീക്കുന്നതിനിടയില്‍ ബി.എസ്.എന്‍.എല്‍ കേബിളുകള്‍ മുറിഞ്ഞു. ഇതോടെ, പാലോളിപ്പാലം മൂരാട് ഭാഗത്തെ 400ലേറെ ബി.എസ്.എന്‍.എല്‍ ഫോണുകള്‍ പ്രവര്‍ത്തനരഹിതമായി. ഒരാഴ്ചയിലേറെയായി ഈ മേഖലയില്‍ ബി.എസ്.എന്‍.എല്‍ സേവനം നിലച്ചിട്ട്. ഓരോ ഭാഗം നന്നാക്കുമ്പോഴേക്കും ഇതിനോട് ചേര്‍ന്നുള്ള ഭാഗം കേടായതായി കെണ്ടത്തും. ഇതോടെ, അറ്റകുറ്റപ്പണി ബുദ്ധിമുട്ടിലായി. ഇവിടെ, റോഡിനുവേണ്ടി രണ്ട് കിലോമീറ്റര്‍ ദൂരത്തിലാണ് മരങ്ങള്‍ മുറിച്ച് നീക്കിയത്. ഈ ഭാഗത്തെ മുഴുവന്‍ ലാൻഡ് ലൈന്‍ കണക്ഷനും പ്രവര്‍ത്തിക്കാതെയായി. പ്രശ്നം എന്നു പരിഹരിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ക്ക് ഉറപ്പു പറയാന്‍ കഴിയുന്നില്ല. ഓണ്‍ലൈന്‍ പഠനത്തിൻെറ കാലമായതിനാല്‍ വിദ്യാര്‍ഥികളുള്‍പ്പെടെ ദുരിതത്തിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.