ശാന്തം, പൂർണം പണിമുടക്ക്​

കോഴിക്കോട്​: കേന്ദ്രസർക്കാറി​ൻെറ ജനദ്രോഹ നയങ്ങൾക്കെതിരായ ദേശീയ പണിമുടക്ക്​ കോഴിക്കോട്ടും പൂർണം. സ്വകാര്യ വാഹനങ്ങൾ പലയിടത്തും നിരത്തിലിറങ്ങി. എവിടെയും വാഹനങ്ങൾ തടഞ്ഞില്ല. തെരഞ്ഞെടുപ്പ്​ പ്രമാണിച്ച്​ ​ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങ​ളെല്ലാം പ്രവർത്തിച്ചു. കലക്​ടറേറ്റടക്കം സർക്കാർ സ്ഥാപനങ്ങളിൽ ഹാജർ നില തീരേ കുറവായിരുന്നു. മാനാഞ്ചിറ എസ്​.ബി.ഐയിലടക്കം ചില ബാങ്കുകളിൽ കുറച്ച്​ ജീവനക്കാരെത്തി. കെ.എസ്​.ആർ.ടി.സി ബുധനാഴ്​ച രാത്രി 12ഓടെ സർവിസ്​ നിർത്തി.
പണിമുടക്ക്​ തുടങ്ങുന്നതിന്​ മു​േമ്പ രാത്രി 10ന്​ ബംഗളൂരുവിലേക്കും 10.30ന്​ തിരുവനന്തപുരത്തേക്കും സർവിസ്​ നടത്തി. പാലക്കാ​ട്ടേക്ക്​ പോയ ബസ്​ വ്യാഴാഴ്​ച രാവിലെ ഏഴുമണിയോടെയാണ്​ തിരിച്ചെത്തിയത്​. കോഴിക്കോട്​ റെയി​ൽവേ സ്​റ്റേഷനിലടക്കം യാത്രക്കാർ അധികമെത്തിയില്ല. രാവിലെയും ഉച്ചക്കുമുള്ള ജനശതാബ്​ദിയും രാവിലെ ലോകമാന്യതിലക്​ എക്​സ്​പ്രസും ഓടിയെങ്കിലും കോഴിക്കോടുനിന്ന്​ യാത്രക്കാർ കുറവായിരുന്നു. പണിമുടക്ക്​ ദിവസങ്ങളിൽ ട്രെയിനിറങ്ങി വാഹനം കിട്ടാത്ത യാത്രക്കാരു​െട പതിവ്​ ഇത്തവണയില്ലായിരുന്നു. സംയുക്ത ട്രേഡ്‌ യൂനിയ​ൻെറ നേതൃത്വത്തിൽ നഗരത്തിൽ തൊഴിലാളികളും കർഷകരും സർക്കാർ ജീവനക്കാരും പ്രകടനം നടത്തി.
തുടർന്ന്‌ നടന്ന പൊതുയോഗം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീം എം.പി ഉദ്‌ഘാടനം ചെയ്‌തു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ്​​ കെ. രാജീവൻ അധ്യക്ഷനായി. ഇ.സി. സതീശൻ, അഡ്വ. എം. രാജൻ (എ.ഐ.ടി.യു.സി), യു. പോക്കർ (എസ്‌.ടി.യു), മാമ്പറ്റ ശ്രീധരൻ (സി.ഐ.ടി.യു), പി.പി. സന്തോഷ്‌ (എഫ്‌.എസ്‌.ഇ.ടി.ഒ), സി. രാജീവൻ (ബെഫി), കെ.വി. ജയരാജൻ (ബി.എസ്‌.എൻ.എൽ), ഐ.കെ. ബിജു (എൽ.ഐ.സി.ഇ.യു), വി.കെ. സദാനന്ദൻ (എ.ഐ.ടി.യു.സി), മനയത്ത്‌ ചന്ദ്രൻ (എച്ച്‌.എം.എസ്‌), സൂര്യനാരായണൻ (എൻ.എൽ.സി), അപ്പു ബാലുശ്ശേരി (ടി.യു.സി.ഐ), ബിജു ആൻറണി (ജെ.എൽ.യു) എന്നിവർ സംസാരിച്ചു. ടി. ദാസൻ സ്വാഗതവും പി.കെ. സന്തോഷ്‌ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.