കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ ബിരുദ ഏകജാലകത്തിൻെറ രണ്ടാം അലോട്ട്മൻെറിനുശേഷം നിര്‍ബന്ധമായും പ്രവേശനം നേടണമെന്ന നിര്‍ദേശത്തിനെതിരെ ആക്ഷേപം ശക്തം. ചൊവ്വാഴ്ച മുതല്‍ ഈ മാസം 15 വരെയാണ് പ്രവേശനം നിശ്ചയിച്ചിരിക്കുന്നത്. സീറ്റ് ഉറപ്പായ വിദ്യാര്‍ഥികളില്‍ പലരും സംസ്ഥാന എൻജിനീയറിങ് പ്രവേശന റാങ്ക്പട്ടികയിലുള്ളവരാണ്. മറ്റിടങ്ങളില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവരുമുണ്ട്. എന്നാല്‍, രണ്ടാം അലോട്ട്മൻെറിനുശേഷം നിര്‍ബന്ധമായും പ്രവേശനം ഉറപ്പാക്കണമെന്നാണ് സര്‍വകലാശാലയുടെ നിബന്ധന. പ്രവേശനം കിട്ടിയ ശേഷം മറ്റു കോഴ്സുകള്‍ക്ക് ചേരണമെങ്കില്‍ അടച്ച ഫീസ് തിരിച്ചുകിട്ടില്ല. സ്വാശ്രയ കോളജുകളില്‍ ഇങ്ങനെ ഒഴിവുവരുന്ന സീറ്റുകളില്‍ പിന്നീടുള്ള പ്രവേശനത്തിന് വന്‍ തുക വാങ്ങാറുണ്ടെന്ന ആക്ഷേപവും ശക്തമാണ്. കിട്ടിയ കോഴ്സില്‍ സംതൃപ്തരല്ലെങ്കിലും രണ്ടാം അലോട്ട്മൻെറിനുശേഷം സ്ഥിരപ്രവേശനം നേടണമെന്നതാണ് സര്‍വകലാശാലയുടെ നിര്‍ദേശം. ടി.സിയടക്കമുള്ള സര്‍ട്ടിഫിക്കറ്റുകളും സമര്‍പ്പിക്കണം. മൂന്നാം അലോട്ട്മൻെറിനോ കമ്യൂണിറ്റി േക്വാട്ട പ്രവേശന നടപടികള്‍ക്കോ ശേഷം, ഇഷ്ടമുള്ള കോഴ്സില്‍ ചേരാന്‍ അവസരം ലഭിച്ചാല്‍ സാമ്പത്തിക നഷ്ടമുണ്ടാകും. താല്‍ക്കാലികമായി അനുവദിച്ച സീറ്റുകളും കോഴ്സുകളും പ്രവേശന പ്രക്രിയയില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. കാലിക്കറ്റിലെ ബിരുദ പ്രവേശന നടപടികളിലുള്ള 10,000 വിദ്യാര്‍ഥികളെങ്കിലും വിവിധ എൻജിനീയറിങ് കോഴ്സുകള്‍ക്കായി ചുവടുമാറും. സംസ്ഥാന എൻജിനീയറിങ് പ്രവേശന നടപടി അവസാനിച്ച ശേഷം മാത്രം നിര്‍ബന്ധിത പ്രവേശനം നടപ്പാക്കാന്‍ ഉത്തരവിടണമെന്ന് സിന്‍ഡിക്കേറ്റ് അംഗം ഡോ. പി. റഷീദ് അഹമ്മദ് വൈസ് ചാന്‍സലര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. താല്‍ക്കാലിക പ്രവേശനത്തിന് അനുമതി തുടരണം. ഒരു തവണ സ്ഥിരപ്രവേശനം പൂര്‍ത്തിയായ ശേഷമേ കമ്യൂണിറ്റി േക്വാട്ട പ്രവേശനം തുടങ്ങാവൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.