ബേപ്പൂർ: താനൂരിലെ പായൽനിറഞ്ഞ കുളത്തിൽ കണ്ടെത്തിയ ബേപ്പൂർ സ്വദേശിയായ യുവാവിൻെറ മൃതദേഹം കൊലക്കുശേഷം തള്ളിയതെന്ന് സൂചന. ബേപ്പൂർ കുനിയിൽ ക്ഷേത്രത്തിന് സമീപം പരേതനായ പറമ്പത്ത് ശിവരാജൻെറ മകൻ വൈശാഖിൻെറ (28) മൃതദേഹമാണ് കഴിഞ്ഞ ദിവസം താനൂരിലെ കുളത്തിൽ കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ വൈശാഖിൻെറ മൊബൈൽ ഫോൺ കുളക്കരയിലും ചെരുപ്പുകൾ താനൂരിലെ ഒരു തിയറ്ററിലുമാണ് കണ്ടെത്തിയത്. തിയറ്ററിൽ ജോലിയുള്ള യുവാവിനെ കാണാനായാണ് വൈശാഖ് ബേപ്പൂരിൽനിന്ന് യാത്രതിരിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. തിയറ്ററിൽ സുഹൃത്തുമായുണ്ടായ വാക്കേറ്റം മർദനത്തിൽ കലാശിക്കുകയും ഗുരുതരമായി പരിക്കേറ്റ് മരിച്ച വൈശാഖിനെ കുളത്തിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. വൈശാഖിൻെറ മൃതദേഹം ബേപ്പൂരിൽ പോസ്റ്റുമോർട്ടത്തിനുശേഷം എത്തിച്ചപ്പോൾ കാണാനായി സുഹൃത്തായ യുവാവും എത്തിയിരുന്നു. പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.