കണ്ണൂർ സർവകലാശാല വാർത്തകൾ

പരീക്ഷ കേന്ദ്രം കണ്ണൂർ: സർവകലാശാലക്ക് കീഴിലെ കൃഷ്ണ മേനോൻ മെമ്മോറിയൽ ഗവ. വിമൻസ് കോളജിലെ ചൊവ്വാഴ്​ച തുടങ്ങുന്ന നാലാം സെമസ്​റ്റർ ബിരുദ വിദ്യാർഥികളുടെ പരീക്ഷാ കേന്ദ്രം കെ.എം.എം വിമൻസ് കോളജ് തന്നെയായിരിക്കും. ബി.എഡ്​ ഏകജാലക പ്രവേശനം കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകൾ, ടീച്ചർ എജുക്കേഷൻ സൻെററുകൾ എന്നിവിടങ്ങളിലെ ദ്വിവർഷ ബി.എഡ്​ കോളജുകളിലേക്കുള്ള 2020-21 അധ്യയന വർഷത്തെ ഏകജാലക പ്രവേശനത്തിന് ഒക്ടോബർ ഒമ്പതു മുതൽ അപേക്ഷിക്കാം. ഓൺലൈൻ രജിസ്ട്രേഷനുള്ള സമയം ഇൗ മാസം ഒമ്പത്​ വൈകീട്ട്​ അഞ്ചു മുതൽ ആരംഭിച്ച്​ 22ന്​​ വൈകീട്ട്​ അഞ്ചുമണിക്ക് അവസാനിക്കും. രജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങളും പ്രോസ്പക്ടസും അഡ്മിഷൻ ആരംഭിക്കുന്നതിനു മുമ്പായി www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാക്കും. എം.എഡ് അപേക്ഷ ക്ഷണിച്ചു കണ്ണൂർ സർവകലാശാല ധർമശാല സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിൽ നടത്തുന്ന രണ്ടു വർഷ എം.എഡ് പ്രോഗ്രാമിന് (2020 പ്രവേശനം) അപേക്ഷ ക്ഷണിച്ചു. കണ്ണൂർ സർവകലാശാല അംഗീകരിച്ച ബി.എഡ് അല്ലെങ്കിൽ തത്തുല്യ യോഗ്യതക്ക് കുറഞ്ഞതു 50 ശതമാനം മാർക്ക്‌ /തത്തുല്യ ഗ്രേഡ് നേടിയവർക്ക് അപേക്ഷിക്കാം. വിശദമായ പ്രൊസ്പെക്ടസും അപേക്ഷ ഫോറവും സർവകലാശാല വെബ്സൈറ്റായ www.kannuruniversity.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്തു ഉപയോഗിക്കാം. പൂരിപ്പിച്ച അപേക്ഷകൾ 2020 ഒക്ടോബർ 21 വരെ വകുപ്പ് തലവൻ, സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസ്, ധർമശാല, കണ്ണൂർ 670567 എന്ന വിലാസത്തിൽ സ്വീകരിക്കാം. അപേക്ഷയോടൊപ്പം അപേക്ഷ ഫീസി​ൻെറ ഓൺലൈൻ പേമൻെറ് രസീത് അടക്കം ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് സ്ഥാപന മേധാവിയുമായി ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.