കാസർകോട്​ രണ്ടു​ കോവിഡ്​ മരണം

കുമ്പള: മംഗൽപാടിയിലും കുമ്പളയിലും കോവിഡ് മരണങ്ങൾ. മംഗൽപാടി പഞ്ചായത്തിലെ ബന്തിയോട് ഇച്ചിലങ്കോട് സ്വദേശി മൊയ്തീൻ (65), കുമ്പളയിൽ ചികിത്സയിലായിരുന്ന കമല (60) എന്നിവരാണ് മരിച്ചത്. ഇതോടെ കാസർകോട് ജില്ലയിൽ കോവിഡ് മരണം 45 ആയി. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ ഏഴോടെയാണ് മൊയ്​തീൻ മരിച്ചത്​. പ്രമേഹവും വൃക്കസംബന്ധമായ അസുഖവും ബാധിച്ച്​ ചികിത്സയിലായിരുന്നു. കാസർകോട്​ സ്വകാര്യ ആശുപത്രിയിൽ െവച്ചാണ് കോവിഡ് പോസിറ്റിവായത്. കഴിഞ്ഞ മൂന്നിനാണ് പരിയാരം മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് മാറ്റുന്നത്. കടുത്ത ന്യുമോണിയയും ഉണ്ടായിരുന്നു. ശനിയാഴ്ച രാത്രിയോടെ അസുഖം മൂർച്ഛിച്ച കമലയെ വിദഗ്ധ ചികിത്സക്ക് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാനുള്ള ഒരുക്കങ്ങൾക്കിടെയാണ് മരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.