ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

കുമ്പള: ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സീതാംഗോളി കോടിമൂലയിലെ ശങ്കറാണ്​ (55) മരിച്ചത്. കൂലിവേലക്കാരനായ ഇദ്ദേഹം ശനിയാഴ്ച രാവിലെ ഏഴു മണിക്ക് പതിവുപോലെ ജോലിക്കു പോയതായിരുന്നു. രാത്രിയായിട്ടും തിരിച്ചെത്താത്തതിനെതുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഞായറാഴ്ച രാവിലെ അന്വേഷിച്ചിറങ്ങിയ മകൾ രമണി കോടിമൂല ഗ്രൗണ്ടിൽ ശങ്കറിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കണ്ണി​ൻെറ ഭാഗത്തും കഴുത്തിലും അടിയേറ്റ പാടുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. രക്തപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ശങ്കറുമായി ചിലർ വാക്​തർക്കത്തിലേർപ്പെട്ടിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മൃതദേഹം ഉച്ചയോടെ പോസ്​റ്റ്​മോർട്ടത്തിന് പരിയാരത്തേക്ക് കൊണ്ടുപോയി. കുമ്പള സി.ഐ പി. പ്രമോദ്, എസ്.ഐ എ. സന്തോഷ് കുമാർ എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.