അധ്യാപക ദിനത്തിൽ ശിഷ്യർക്ക്​ പുസ്തകവുമായി അധ്യാപകർ വീടുകളിലെത്തി

രാമനാട്ടുകര: അധ്യാപക ദിനത്തിൽ ശിഷ്യർക്ക് പുസ്തകവുമായി അധ്യാപകർ വീടുകളിലെത്തി. രാമനാട്ടുകര ഗവ.യു.പി സ്കൂളിലെ എൽ.എസ്.എസ്, യു.എസ് .എസ് പ്രതിഭകൾക്ക് പുസ്തകങ്ങളുമായാണ് അധ്യാപകർ എത്തിയത്. സ്കൂളിൽനിന്ന് ഈ വർഷം 33 കുട്ടികൾ എൽ.എസ്.എസ്. യു.എസ്.സുകൾ നേടിയിരുന്നു. സ്കൂൾ ലീഡർ ശാദിയക്ക്​ പുസ്തകം നൽകി ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡൻറ്​ സി. രാജേഷ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാധാകൃഷ്ണൻ, രാമനാട്ടുകര നഗരസഭ വൈസ് ചെയർപേഴ്സൺ പുഷ്പ, കൗൺസിലർ മനോജ് കുമാർ, പ്രധാനാധ്യാപകൻ ബി.സി. അബ്​ദുൽ ഖാദർ, കെ.പി. പ്രദീപ് കുമാർ, പി.പി. അഞ്ജലി, എൻ.ഉഷ, പി. പ്രീത, സതീഷ് കുമാർ, രാജീവ് എന്നിവരാണ് വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.