വയോധികൻ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ

ആലക്കോട്‌: വയോധികനെ ദുരൂഹസാഹചര്യത്തിൽ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി. തേർത്തല്ലിക്കടുത്തുള്ള കോടോപ്പള്ളിയിലെ നാതോലിക്കുന്നേൽ കുര്യൻ (65) ആണ് മരിച്ചത്. ആലക്കോട് ടൗണിൽ ഏറെക്കാലമായി അലഞ്ഞു നടക്കുന്നയാളാണ്. ഇന്ന് വെളുപ്പിനാണ് ആലക്കോട് -കോളി റോഡരികിൽ ഇദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഇദ്ദേഹത്തിന് ഭാര്യയും ഒരു മകനുമുണ്ട്. ഇവർ ഇപ്പോൾ എറണാകുളത്താണ് താമസിക്കുന്നത്. ആലക്കോട് പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം ഇൻക്വസ്​റ്റ്​ തയാറാക്കി പോസ്​റ്റ്​മോർട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി. കോവിഡ് പരിശോധനക്ക് ശേഷം പോസ്​റ്റ്​മോർട്ടം നടത്തും. kuryan obit alkd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.