കൊടുവള്ളി: നഗരസഭയിൽ ഭരണസ്വാധീനം ഉപയോഗിച്ച് കള്ളവോട്ട് ചേർക്കുന്നതായി ആരോപിച്ച് നഗരസഭ മുസ്ലിം ലീഗ് കമ്മിറ്റി. ഡിവിഷൻ അതിർത്തികൾക്ക് പുറത്തെ താമസക്കാരെയും വയസ്സ് തികയാത്തവരെയും മറ്റു പഞ്ചായത്തുകളിൽ കാലങ്ങളായി താമസിക്കുന്നവരെയും വ്യാജരേഖകൾ ചമച്ച് എൽ.ഡി.എഫ് കള്ളവോട്ടുകൾ ചേർക്കുകയാണ്. സെക്രട്ടറിക്കും മറ്റും പരാതികൾ നൽകി. സംസ്ഥാന നേതാക്കളുടെ വയസ്സ് തികയാത്ത മക്കളെയടക്കം പട്ടികയിൽ ചേർത്തു. കർശന നിരീക്ഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാനും തീരുമാനിച്ചു. വി.കെ. അബ്ദു ഹാജി അധ്യക്ഷത വഹിച്ചു. കെ.കെ.എ. ഖാദർ, അലി മാനിപുരം, വി.എ. റഹ്മാൻ, കെ.സി. മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.