കണ്ണപ്പന്‍കുണ്ട് പുഴയില്‍ സംരക്ഷണഭിത്തി തീര്‍ത്തു; ഭീതിയൊഴിഞ്ഞ് പ്രദേശവാസികള്‍

ഈങ്ങാപ്പുഴ: പുതുപ്പാടി ഗ്രാമപഞ്ചായത്തില്‍ കണ്ണപ്പന്‍കുണ്ട് കടുങ്ങാമ്പുഴക്കും ചുരം മുപ്പതേക്ര പുഴക്കിരുവശവും സംരക്ഷണഭിത്തി തീര്‍ത്തത് പ്രദേശവാസികള്‍ക്ക് ആശ്വാസമായി. രണ്ടുവര്‍ഷം മുമ്പുണ്ടായ ഉരുള്‍പൊട്ടലില്‍ കണ്ണപ്പന്‍കുണ്ട് പാലത്തില്‍ കല്ലും മണ്ണും മരങ്ങളുമടിഞ്ഞ് പുഴ ഗതിമാറി ഒഴുകി 19 വീടുകള്‍ തകരുകയും നിരവധി വീടുകള്‍ക്ക് കേടുപാട്​ സംഭവിക്കുകയം ചെയ്ത ഭാഗത്താണ് ഇരുവശവും കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിച്ചത്. അപകടഭീഷണി നേരിട്ടിരുന്ന പ്രദേശവാസികള്‍ മഴക്കാലമാകുമ്പോഴേക്കും കടുത്ത ഭീതിയിലായിരുന്നു കഴിഞ്ഞത്. ജില്ല തൊഴിലുറപ്പ് മിഷ​ൻെറ സഹായത്തോടെ ധനുഷ് സമൃദ്ധിയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഭിത്തി തീര്‍ത്തത്. ഒരുകോടി 25 ലക്ഷം രൂപ എസ്​റ്റിമേറ്റ് തുകയിലാണ് 350 മീറ്റര്‍ വരുന്ന സംരക്ഷണഭിത്തി പൂര്‍ത്തിയാക്കിയത്. പുഴയോരത്ത് സര്‍വേക്ക് ബുദ്ധിമുട്ട് നേരിട്ട പ്രദേശങ്ങളെ ഒഴിവാക്കിയാണ്​ സംരക്ഷണഭിത്തി തീര്‍ത്തിരിക്കുന്നത്. മാര്‍ച്ച് മാസത്തോടെ പ്രവൃത്തി ആരംഭിച്ചെങ്കിലും ലോക്​ഡൗണ്‍ കാരണം നിര്‍ത്തിവെച്ച പണി പിന്നീട് മേയില്‍ പുനരാരംഭിക്കുകയായിരുന്നു. നാലായിരത്തോളം തൊഴില്‍ദിനങ്ങള്‍ ഉപയോഗപ്പെടുത്തി തൊഴിലുറപ്പു തൊഴിലാളികളുടെയും വിദഗ്ധരായ സന്ധദ്ധ പ്രവര്‍ത്തകരുടെയും സഹായത്തോടെയാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. കഴിഞ്ഞ തവണ ഉരുള്‍പൊട്ടലില്‍ നിരവധി കുടുംബങ്ങള്‍ക്ക് കിടപ്പാടം നഷ്​ടപ്പെട്ട കടുങ്ങാമ്പുഴക്ക് ഇരുവശവുമാണ്​ പ്രവൃത്തി പൂര്‍ത്തീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.