പെരുമ്പറമ്പ്​, മുടു​ക്കോഴി വാർഡുകൾ അടച്ചു

ഇരിട്ടി: പയംപഞ്ചായത്തിലെ പെരുമ്പറമ്പ് വാർഡും മുഴക്കുന്ന് പഞ്ചായത്തിലെ മുടുക്കോഴി വാർഡും പൂർണമായും അടച്ചു. പെരുമ്പറമ്പിൽ ചേർന്ന വാർഡ് തലജാഗ്രത സമിതിയോഗത്തിലാണ് തീരുമാനം. പെരുമ്പറമ്പ്-മാവുള്ളക്കരി - ചടച്ചിക്കുണ്ടം -കല്ലു വയൽറോഡ്, പെരുമ്പറമ്പ്- പുതിയ ഭഗവതി ക്ഷേത്രം റോഡ്, പെരുമ്പറമ്പ് -മഹാത്മാഗാന്ധി പാർക്ക്​ റോഡ്, പെരുമ്പറമ്പ്- ചേക്കൽ റോഡ്, കപ്പച്ചേരി -കരിയിൽ റോഡ് എന്നീ റോഡുകളാണ് അടച്ചത്. വാർഡ് പരിധിയിലെ മുഴുവൻ കടകളും അടച്ചിട്ടു. വാർഡിലെയും സമീപ പ്രദേശത്തെയും തൊഴിലുറപ്പ് പ്രവൃത്തികൾ രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.