തലക്കാവേരി അപകടം: പൂജാരിയുടെ മൃതദേഹം കണ്ടെടുത്തു

ബംഗളൂരു: കുടകിലെ തലക്കാവേരി ബാഗമണ്ഡലയിൽ മണ്ണിടിച്ചിലിൽപെട്ട പൂജാരിയുടെ മൃതദേഹം കണ്ടെടുത്തു. തലക്കാവേരി ശ്രീകാവേരി ക്ഷേത്രത്തിലെ പൂജാരി ടി.എസ്​. നാരായണ ആചാറി​(70)ൻെറ മൃതദേഹമാണ്​ ചൊവ്വാഴ്​ച ഉച്ച തിരിഞ്ഞ്​ കണ്ടെത്തിയത്​. ആഗസ്​റ്റ്​ ആറിന്​ പുലർച്ചയുണ്ടായ മണ്ണിടിച്ചിലിൽ നാരായണ ആചാറും കുടുംബവുമടക്കം അഞ്ചുപേരെയാണ്​ കാണാതായത്​. ഇതിൽ ആചാറി​ൻെറ സഹോദരനും തലക്കാവേരി, ബാഗമണ്ഡല ക്ഷേത്രങ്ങളുടെ അഡ്​മിനിസ്​ട്രേറ്ററുമായ ആനന്ദ തീർഥ സ്വാമി (87)യുടെ മൃതദേഹം രണ്ടു ദിവസം മുമ്പ്​ ദേശീയ ദുരന്ത നിവാരണ സേനയും സംസ്​ഥാന ദുരന്ത നിവാരണ സേനയുടെയും സംയുക്ത തിരച്ചിലിൽ കണ്ടെത്തിയിരുന്നു. നാരായണ ആചാറി​ൻെറ ഭാര്യ ശാന്ത നാരായണ (68), ക്ഷേത്രത്തിലെ സഹായികളായ രവികിരൺ ഭട്ട്​, പവൻ ഭട്ട്​ എന്നിവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന്​ കുടക്​ ഡെപ്യൂട്ടി കമീഷണർ ആനീസ്​ കൺമണി ജോയ്​ പറഞ്ഞു. പരിസ്​ഥിതി പ്രവർത്തകൻ കൂടിയായിരുന്ന ആനന്ദ തീർഥ സ്വാമിയുടെ വേർപാട്​ കർണാടകയിലെയും പശ്ചിമഘട്ടമേഖലയിലെയും പരിസ്​ഥിതി പ്രവർത്തകരെ കൂടി വേദനിപ്പിക്കുന്നതാണ്​. കാവേരി നദീ സംരക്ഷണവുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. പശ്ചിമഘട്ട മേഖലയിലെ കൈയേറ്റങ്ങൾക്കെതിരെയും അദ്ദേഹം പോരാട്ടം നയിച്ചിരുന്നു. ചൊവ്വാഴ്​ച കുടകിൽ മഴ കുറഞ്ഞതിനാൽ രക്ഷാപ്രവർത്തനം ദ്രുതഗതിയിലാക്കി. ജില്ലയിൽ 300 വീടുകൾ മഴക്കെടുതിയിലായതായി ഡെപ്യൂട്ടി കമീഷണർ പറഞ്ഞു. 616/625 വിധിയോട്​ മഹേഷി​ൻെറ പ്രതികാരം ബംഗളൂരു: ദാരിദ്ര്യത്തോടും കഷ്​ടപ്പാടിനോടും പടപൊരുതി ബി. മഹേഷ്​ എന്ന 17കാരൻ എസ്​.എസ്​.എൽ.സി പരീക്ഷയിൽ നേടിയത്​ തങ്കത്തിളക്കമേറുന്ന ജയം. കുടുംബം പോറ്റാൻ കെട്ടിട നിർമാണ തൊഴിലും പഠനവും ഒന്നിച്ചു കൊണ്ടുപോയ മഹേഷി​ൻെറ വിധിയോടുള്ള പ്രതികാരമാണിപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ച. പരീക്ഷക്ക്​ അഞ്ചു ദിവസം മുമ്പുമാത്രം കെട്ടിട പണിയിൽനിന്ന്​ മാറിനിന്ന്​ മനസ്സിരുത്തി പഠിച്ച്​ 625ൽ 616 മാർക്കാണ്​ ഇൗ മിടുക്കൻ നേടിയത്​. ബംഗളൂരു ജീവൻഭീമ നഗറിലെ സർക്കാർ സ്​കൂൾ വിദ്യാർഥിയാണ്​ മഹേഷ്​. മല്ലേഷ്​ പാളയയിലെ കെട്ടിട നിർമാണ സ്​ഥലത്തെ താൽക്കാലിക കൂരയിലേക്ക്​ ചൊവ്വാഴ്​ച വിദ്യാഭ്യാസ മന്ത്രി സുരേഷ്​ കുമാർ തന്നെ നേരിട്ട്​ അഭിനന്ദിക്കാനെത്തിയപ്പോൾ മഹേഷിന്​ ഇരട്ടിസന്തോഷം. ജീവിതഭാരവുമായി ബംഗളൂരുവിലെത്തുന്ന ഏതൊരു കുടിയേറ്റ തൊഴിലാളിയുടെയും മകനെപോലെ ദാരിദ്ര്യം കുടിൽകെട്ടിയ വീട്ടിലിരുന്നാണ്​ മഹേഷും പഠിച്ചത്​. പഠനത്തിൽനിന്ന്​ പിന്നോട്ടുവലിക്കാൻ പ്രതിബന്ധങ്ങൾ ഏറെയുണ്ടായിട്ടും ചിട്ടയോടെയും ഏകാഗ്രതയോടെയും മിന്നും ജയം സ്വന്തമാക്കിയ മഹേഷ്​ മറ്റുള്ള വിദ്യാർഥികൾക്ക്​ മികച്ച മാതൃകയാവുകയാണ്​. വടക്കൻ കർണാടകയിലെ യാദ്​ഗിറിൽനിന്ന്​ ഉപജീവനമാർഗം തേടി ബംഗളൂരുവിലേക്ക്​ കുടിയേറിയതാണ്​ മഹേഷി​ൻെറ കുടുംബം. അഞ്ചാം വയസ്സിൽ അച്ഛൻ മരിച്ചു. വീട്ടുവേലക്കാരിയായ അമ്മ മല്ലമ്മയും ടെംപോ ​ൈഡ്രവറായി ജോലിനോക്കുന്ന മൂത്ത സഹോദരനും എട്ടാം ക്ലാസ്​ വിദ്യാർഥിയായ അനിയനുമടങ്ങുന്നതാണ്​ കുടുംബം. കെട്ടിട നിർമാണ സ്​ഥലത്ത്​ പ്ലാസ്​റ്റിക്​ ഷീറ്റും ആസ്​ബസ്​റ്റോസ്​ പാളികളും ചേർത്ത്​ തൽക്കാലം തട്ടിക്കൂട്ടിയ താമസസ്​ഥലം. ലോക്​ഡൗണിന്​ തൊട്ടുമുമ്പ്​ മൂത്ത സഹോദരൻ യാദ്​ഗിറിലേക്ക്​ പോയതോടെ മഹേഷി​ൻെറ കുടുംബം ശരിക്കും വലഞ്ഞു. ലോക്​ഡൗൺ കാലത്ത്​ പണിയില്ലാതായ തങ്ങൾ പട്ടിണിയിൽനിന്ന്​ രക്ഷപ്പെട്ടത്​ ബി.ബി.എം.പി നൽകിയ സൗജന്യ റേഷൻ കിറ്റ്​ കൊണ്ടു മാത്രമായിരുന്നെന്ന്​ മഹേഷ്​ പറയുന്നു. സ്​കൂളിലെ സാഹചര്യവും വ്യത്യസ്​തമല്ല. കന്നടക്കും ഹിന്ദിക്കും സ്​ഥിരം അധ്യാപകർ പോലും ഇൗ സ്​കൂളിലില്ല. മറ്റു ടീച്ചർമാരുടെ സഹായത്തോടെ വിദ്യാർഥികൾ സ്വന്തമായാണ്​ പല വിഷയങ്ങളും പഠിച്ചിരുന്നത്​. ​​പ്രയാസമുള്ള പാഠഭാഗങ്ങൾക്കാണ്​ താൻ പഠനത്തിൽ കൂടുതൽ ശ്രദ്ധ നൽകിയത്​. 90 ശതമാനം മാർക്കാണ്​ താൻ പ്രതീക്ഷിച്ചിരുന്നതെന്നും മികച്ച ജയം നേടാനായതിൽ ഏറെ സന്തോഷമുണ്ടെന്നും മഹേഷ്​​ പറഞ്ഞു. പി.യു.സിയിൽ സയൻസ്​ ഗ്രൂപ്പ്​ എടുത്ത്​ പഠിച്ച്​ ഭാവിയിൽ അധ്യാപകനാവാനാണ്​ ആഗ്രഹമെന്ന്​ വിദ്യാഭ്യാസ മന്ത്രിയോട്​ വ്യക്തമാക്കിയ മഹേഷ്​, എല്ലാ സർക്കാർ വിദ്യാലയങ്ങളിലും ആവശ്യത്തിന്​ അധ്യാപകരെ നിയമിക്കണമെന്ന അഭ്യർഥനയും മന്ത്രിക്കു മുന്നിൽവെച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.