മിന്നൽ ​വേഗത്തിൽ വഴിയൊരുക്കി പൊലീസ്​

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തി​ൻെറ ഞെട്ടലിൽ നാട്​ നടുങ്ങിനിൽക്കെ പരിക്കേറ്റവർക്ക്​ മെഡിക്കൽ കോളജിലേക്ക്​ പെ​ട്ടെന്ന്​ വഴിയൊരുക്കി കോഴിക്കോട് സിറ്റി പൊലീസ്. അപകടം അറിഞ്ഞതുമുതല്‍ സിറ്റി ഡി.സി.പി സുജിത്​ ദാസ് ജില്ല അതിര്‍ത്തിയായ രാമനാട്ടുകരയിലെത്തി. 20 കണ്‍ട്രോള്‍ റൂം വാഹനങ്ങളും 16 പൊലീസ് സ്‌റ്റേഷനുകളിലായുള്ള സ്‌റ്റേഷന്‍ മൊബൈല്‍ യൂനിറ്റ​ും ബൈപാസില്‍ ഡ്യൂട്ടിക്കിറങ്ങി. കരിപ്പൂരില്‍നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്കുള്ള 27.8 കിലോമീറ്റർ റോഡ്​ നിറയെ കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ സജ്ജമായി. അത്യാവശ്യ സർവിസ് ഒഴികെ മറ്റു വാഹനങ്ങൾ കഴിയുന്നിടത്തോളം ബൈപാസില്‍നിന്ന് തിരിച്ചുവിട്ടായിരുന്നു ആംബുലന്‍സുകള്‍ക്കുവേണ്ടി റോഡ്​ ഒരുക്കിയത്. പോക്കറ്റ് റോഡുകൾ ബൈപാസുമായി ചേരുന്ന ഭാഗത്ത് പൊലീസുകാരെ നിർത്തി. ജങ്​ഷനുകളിലും പ്രത്യേക കാവൽ ഏർപ്പെടുത്തി. ആംബുലന്‍സുകള്‍ വരുന്ന സമയം വഴികാട്ടാൻ പൊലീസ് വാഹനങ്ങളും അകമ്പടിയായെത്തി. ബീച്ച് ജനറല്‍ ആശുപത്രി, മിംസ്, ബേബി മെമ്മോറിയല്‍ എന്നിവിടങ്ങളിലേക്കും രോഗികളെ കൊണ്ടുപോകാൻ സൗകര്യമൊരുക്കി. അപകടമറിഞ്ഞ്​ നിരവധിയാളുകൾ സ്വന്തം വാഹനങ്ങളിൽ കരിപ്പൂരിലേക്ക് പാഞ്ഞിരുന്നു. കാഴ്ചക്കാരായും മറ്റും വെറുതെ പുറപ്പെട്ടവരെ ജില്ല അതിര്‍ത്തിയില്‍തന്നെ പൊലീസ്​ തടഞ്ഞു. മറ്റിടങ്ങളിലും വാഹനങ്ങൾ തടഞ്ഞ്​ അത്തരക്കാരെ പൊലീസ് തിരിച്ചയച്ചു. ട്രോമാകെയര്‍ വളൻറിയര്‍മാരെയും സന്നദ്ധ സേനാംഗങ്ങളെയും മാത്രമാണ്​ കോഴിക്കോടുനിന്ന് കരിപ്പൂരിലേക്ക് പോകാനനുവദിച്ചത്​. അവശ്യ സർവിസുകളല്ലാത്ത വാഹനങ്ങളൊന്നും ജില്ലാ അതിര്‍ത്തി കടന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.