പിതാവി​െന ശുശ്രൂഷിക്കാനുള്ള യാത്രയിൽ അന്ത്യം

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച സൗത്​ ബീച്ച് സ്വദേശി സിനോബിയ പ്രായമായ ഉപ്പയുടെ പരിപാലനത്തിനായാണ് മക്കളോടൊപ്പം നാട്ടിലേക്ക് തിരിച്ചത്. വിദേശത്ത് ജോലിചെയ്യുന്ന ഭര്‍ത്താവിനോടൊപ്പം താമസിച്ചിരുന്നിടത്തുനിന്ന്​ സമീപമുള്ള ഷാര്‍ജ വിമാനത്താവളം വഴി മറ്റൊരു വിമാനത്തിനായിരുന്നു നാട്ടിലേക്ക് മടങ്ങാനായി ശ്രമിച്ചത്. ബുക്കിങ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ദുബൈയില്‍ നിന്ന് വിമാനത്തില്‍ പുറപ്പെട്ടത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഭര്‍ത്താവിനോടൊപ്പം വിദേശത്താണ്. കുറ്റിച്ചിറ അല്‍മനാര്‍ ഖുര്‍ആന്‍ സൻെററിലെ അധ്യാപികയായിരുന്നു. ഉമ്മയും ഉപ്പയുമൊത്ത് സൗത്ത് ബീച്ച് പെട്രോള്‍ പമ്പിന് സമീപം 'ഫദല്‍' വസതിയിലായിരുനു താമസം. മൃതദേഹം മെഡിക്കല്‍ കോളജില്‍നിന്ന് പോസ്​റ്റ്​േമാര്‍ട്ടം പൂര്‍ത്തിയാക്കി, മിംസ് ഹോസ്പിറ്റലിലുള്ള മക്കളെ കാണിച്ചതിനു ശേഷം കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഭര്‍ത്താവ് ചെറു വീട്ടില്‍ മുഹമ്മദലി നാട്ടിലെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.