വെള്ളിമാടുകുന്ന്/മുക്കം: പത്തുമാസം പ്രായമായ മകനെ മൂത്ത മകൻ ഒക്കത്തെടുത്ത ഫോട്ടോ ബന്ധുക്കൾക്ക് അയച്ചുകൊടുത്തപ്പോൾ സാഹിറ ഓർത്തിട്ടുണ്ടാവില്ല തീരാവേദനയുടെ ഓർമച്ചിത്രമാകുമതെന്ന്. മൂത്തമകൻ ലഹൻ ഇളയവനെ ലാളിക്കുന്നതുകണ്ട് കൊതിതീരാതിരുന്ന സാഹിറ പല മുഹൂർത്തങ്ങളും തൻെറ കാമറയിൽ പകർത്തിയിരുന്നു. ദുബൈ വിമാനത്താവളത്തിൽ യാത്രയാക്കാനെത്തിയ ഭർത്താവിനെ തിരിച്ചയച്ചശേഷം മക്കളുടെ ഏറെ ഫോട്ടോയെടുത്ത് ബന്ധുക്കൾക്ക് അയച്ചുനൽകിയ സാഹിറയും ഇളയ കുഞ്ഞും മരിച്ചെന്ന് വിശ്വസിക്കാൻ ബന്ധുക്കൾക്കാവുന്നില്ല. മുക്കം കക്കാട് സ്വദേശിനിയായ സാഹിറ ബാനു വിവാഹശേഷമാണ് ദുബൈയിലേക്ക് ഭർത്താവ് മുഹമ്മദ് നിജാസിനോടൊപ്പം പോയത്. പത്തു വർഷത്തോളം ഭർത്താവിനൊപ്പം അവിടെ കഴിഞ്ഞ സാഹിറ, കടവ് സംഘടനയുടെ പ്രവർത്തകയെന്ന നിലയിൽ സംഘാടക റോളിലും തിളങ്ങി. ദുബൈയിൽ താമസമാക്കാനായിരുന്നു തീരുമാനമെങ്കിലും ഭർതൃപിതാവിനും മാതാവിനും പ്രായമേറി വരുന്നതിനാൽ താനും മക്കളും ഭർതൃവീടുള്ള വെള്ളിമാടുകുന്നിലേക്ക് തിരിച്ചുപോകാമെന്ന അഭിപ്രായം നിജാസിനെക്കൊണ്ട് സമ്മതിപ്പിക്കുകയായിരുന്നു. ആയുർവേദ ഫാർമസി കോഴ്സ് കഴിഞ്ഞതിനാൽ സർക്കാർ ജോലിക്കുള്ള ശ്രമവും നടത്താമെന്ന ആഗ്രഹവുമായാണ് നാട്ടിലേക്ക് മടങ്ങിയത്. മൂത്ത മകൻ ലഹനും മകൾ മറിയ ബിൻത് മുഹമ്മദിനും ദുബൈ വിട്ടുപോരുന്നതിൽ തീരെ താൽപര്യമില്ലായിരുന്നുവെങ്കിലും നാട്ടിലെ സൗകര്യങ്ങളെക്കുറിച്ച് മക്കളെ നിരന്തരം പറഞ്ഞ് മനംമാറ്റം വരുത്തുകയായിരുന്നു. ഒരുതവണ പി.എസ്.സി ലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ തനിക്ക് ജോലി ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലുമായിരുന്നു സാഹിറ. വെള്ളിയാഴ്ച മരിച്ച ഇളയ മകൻെറ പ്രസവത്തിനാണ് അവസാനമായി നാട്ടിൽ വന്നുപോയത്. MKMUC 1 മുക്കം കക്കാട് സ്വദേശിനി സാഹിറ ബാനുവും ഇളയ മകൻ അസം മുഹമ്മദും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.