നിജാസെത്തി; ഭാര്യക്കും മകനും പ്രാർഥനയോടെ വിടനൽകി

വെള്ളിമാട്കുന്ന്: പ്രിയതമക്കും പൊന്നുമകനും യാത്രനൽകാൻ മുഹമ്മദ് നിജാസെത്തി. അപകടത്തിൽ ഭാഗ്യംകൊണ്ട് രക്ഷപ്പെട്ട രണ്ടു മക്കളെ ചേർത്തുപിടിച്ചാണ് നിജാസ് ഭാര്യക്കും മകനും പ്രാർഥനയോടെ വിടചൊല്ലിയത്​. സാഹിറ ബാനു (29), മകൻ പത്തുമാസം പ്രായമായ അസം മുഹമ്മദ് എന്നിവരുടെ മൃതദേഹം വെള്ളിമാട്കുന്ന് കാഞ്ഞിരത്തിങ്ങൽ ജുമുഅത്ത് പള്ളി ഖബർസ്ഥാനിലാണ് ശനിയാഴ്ച രാത്രി 10ന്​ ഖബറടക്കിയത്. ദുബൈയിൽനിന്ന് മുഹമ്മദ് നിജാസ് 8.30ഓടെ കരിപ്പൂരിലെത്തുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്​റ്റ്​മോർട്ടം കഴിഞ്ഞ് ശനിയാഴ്ച വൈകീട്ട് 5.50നാണ് ഇരുവരുടെയും മൃതദേഹം ലോ കോളജിന് പിറകുവശത്തെ വീട്ടിൽ എത്തിച്ചത്. സാഹിറയുടെയും മക​ൻെറയും മൃതദേഹങ്ങൾ ഒരുമിച്ച് ഒരു ഫ്രീസറിൽ കിടത്തിയാണ് കൊണ്ടുവന്നത്. സാമൂഹിക അകലം പാലിച്ച് അംഗങ്ങളുടെ എണ്ണം നിയന്ത്രിച്ച് വീട്ടിൽതന്നെയായിരുന്നു മയ്യിത്ത് നമസ്കാരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.