മുറിഞ്ഞ വിമാനത്തിൽനിന്ന്​ തിരിച്ചുകിട്ടിയ ജീവിതം; പോറലേൽക്കാതെ അയിഷയും സലീഖയും

കോഴിക്കോട്​: മുറിഞ്ഞുതൂങ്ങിപ്പോയ വിമാനത്തി​ൻെറ ഒരു പകുതിയുടെ വക്കിലായിരുന്നു ആയിഷയുടെ സീറ്റ്​്​. രണ്ടു വയസ്സുകാരി നൂഹ മടിയിലായിരുന്നു. വിമാനം അപകടത്തിൽപെട്ടപ്പോൾ മകൾ മേലോട്ട്​ തെറിച്ചുപോയി തിരിച്ച്​ മടിയിൽ വീണു. പൊടുന്നനെ കാണുന്നത്​്​ തുറന്ന ആകാശമായിരുന്നു. മാനം നോക്കിക്കിടക്കുന്നതിനിടെ രക്ഷാപ്രവർത്തക​ൻെറ കൈ തനിക്കുേ​നരെ നീണ്ടു. മകളെ ആ കൈകളിലേക്ക്​ കൊടുത്തു. ഒന്നും വിശ്വസിക്കാനാവാതെ വിറങ്ങലിച്ചു കിടന്നു. പിന്നിലെ സീറ്റിനടിയിൽ നിന്നെല്ലാം യാത്രക്കാരായ കുട്ടികളുടെ കരച്ചിലും രക്ഷ തേടിയുള്ള കൈനീട്ടലുമുണ്ട്​. അവർക്കു നേരെ ഒന്ന്​ കൈനീട്ടാൻ പോലുമാവാതെ നിസ്സഹായയായി നിലവിളിച്ചു കിടക്കാനേ സാധിച്ചുള്ളൂ... -കരിപ്പൂർ വിമാനാപകടത്തിൽ രക്ഷപ്പെട്ട കോഴിക്കോട്​ ഫ്രാൻസിസ്​ റോഡിലെ അയിഷ 'മാധ്യമ'ത്തോട് ദുരന്ത നിമിഷങ്ങൾ ഒാർത്തെടുത്തു​ പറഞ്ഞു. ത​ൻെറ സീറ്റിന്​ മുന്നിലുള്ള ഭാഗമാണ്​ അപകടത്തിൽ പിളർന്നുപോയത്​. അപകടമുണ്ടായപ്പോൾ ചെറിയ തോതിൽ സീറ്റിനടിയിൽ തീ പുകഞ്ഞിരുന്നു. സീറ്റിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന യാ​ത്രക്കാരെ ചവിട്ടിയാണ്​ പുറത്തേക്ക്​്​ ഇറങ്ങിയത്​. മകളെ മെഡി. കോളജിലേക്കാണ്​ കൊണ്ടുപോയതെന്ന്​ രക്ഷാപ്രവർത്തകർ പറഞ്ഞു. മകളെ കണ്ടെത്തിയത്​ വളരെ വൈകിയാണ്​. മകളെവിടെയാണെന്നറിയാതെ കോഴി​​േക്കാട്​ മെഡി. കോളജിൽ മണിക്കൂറുകൾ മുൾമുനയിൽ കഴിഞ്ഞു. പിന്നീടാണ്​ മകൾ കൊണ്ടോട്ടിയിലെ ആശുപത്രിയിലാണെന്നറിഞ്ഞത്​. അഞ്ചുമാസം മുമ്പ് സന്ദർശകവിസയിൽ ദുബൈയിലുള്ള ഭർത്താവ്​ നൗഷീറി​ൻെറ അടുത്തേക്ക്​ പോയതായിരുന്നു അയിഷയും മകൾ നൂഹയും. ​ തൊട്ടടുത്ത സീറ്റിലിരുന്ന പേരാ​മ്പ്ര കാരയാട് നന്മന കുനിയിൽ സലീഖക്കും സമാനമായ അനുഭവമാണ്​ പറയാനുള്ളത്​. ഒന്നര വയസ്സുകാരി മകളെയുമായാണ്​ സലീഖ ദുബൈയിൽനിന്ന്​ നാട്ടിലേക്ക്​ തിരിച്ചത്​. അപകടത്തിൽപെട്ട മകൾക്ക്​ നേരിയ പരിക്കേറ്റു. അവളെയും കൊണ്ടോട്ടിയിലെ ആശുപത്രിയിലാണ്​ എത്തിച്ചിരുന്നത്​. രാത്രി വളരെ വൈകിയാണ്​ മകൾ എവിടെയാണുള്ള​െതന്ന്​ കണ്ടെത്തിയത്​. ആ നിമിഷങ്ങൾ ഒാർക്കാനാവുന്നില്ല. മകളെ ഭർത്താവ്​ അഫ്​സലിനെ കാണിക്കാൻ വേണ്ടിയാണ്​ സലീഖ ദുബൈയിലേക്ക്​ പോയിരുന്നത്​. -പി. ഷംസുദ്ദീൻ പടങ്ങളുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.