കൂടരഞ്ഞിയിൽ ആരോഗ്യ പ്രവർത്തകക്ക് കോവിഡ്

തിരുവമ്പാടി: കൂടരഞ്ഞി സ്വദേശിയായ ആരോഗ്യ പ്രവർത്തകക്ക് (27) കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നഴ്​സായ ഇവർക്ക് കൂടരഞ്ഞിയിൽ സമ്പർക്കമില്ലാത്തതിനാൽ രോഗവ്യാപന ഭീഷണിയില്ല. കൂടരഞ്ഞിയിൽ ഇതുവരെ ഒമ്പതു പേർക്കാണ് രോഗം ബാധിച്ചത്. മൂന്നു പേർക്ക് ഭേദമായി. പാമ്പിഴഞ്ഞപാറ കണ്ടെയ്‌ൻമൻെറ് മേഖല തിരുവമ്പാടി: പഞ്ചായത്തിലെ പാമ്പിഴഞ്ഞ പാറ (വാർഡ് എട്ട്) കണ്ടെയ്ൻമൻെറ് മേഖലയായി. ചവലപ്പാറയിൽ 15 കാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. പഞ്ചായത്തിൽ ബുധനാഴ്​ച അഞ്ചു പേരെ പി.സി.ആർ പരിശോധനക്ക് വിധേയമാക്കി. സമ്പർക്ക വ്യാപന ആശങ്കക്കിടെ ഇരു വഴിഞ്ഞി റെസ്ക്യൂ ടീം വിവിധ പ്രദേശങ്ങളിൽ അണു നശീകരണം നടത്തി. ഫിറോസ് ഖാൻ , പ്രജീഷ് ഡാഡു, പി.എം .നിസാർ , പി.എ.അസ്​ലം, റാഷിദ്, ജിമ്മി ജോസഫ്, രൂപേഷ്, അഷറഫ്, റംഷാദ്, അമീൻ എന്നിവരുടെ നേതൃത്വത്തിൽ പതിനഞ്ചോളം വളൻറിയർമാർ നേതൃത്വം നൽകി. * Thiru 1 Re : തിരുവമ്പാടിയിൽ ഇരുവഴിഞ്ഞി റെസ്ക്യു ടീം അണു നശീകരണം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.