ഓമശ്ശേരി: കൂടത്തായി വില്ലേജ് ഓഫിസർ ഷിജുവിനെ സ്ഥലംമാറ്റിയ റവന്യൂ അധികൃതരുടെ നടപടി പിൻവലിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. വില്ലേജ് ഓഫിസ് ജനകീയ പങ്കാളിത്തത്തോടെ സ്മാർട്ട് ഓഫിസാക്കി മാറ്റിയ ഓഫിസറാണ് അദ്ദേഹം. പാവപ്പെട്ടവരുടെയും കർഷകരുടെയും സഹായിയായി പ്രവർത്തിക്കുകയും പ്രളയക്കെടുതിയിൽ മുന്നിൽനിന്ന് പ്രവർത്തിക്കുകയും കോവിഡ് പ്രതിരോധത്തിന് രംഗത്തിറങ്ങുകയും ചെയ്ത ഓഫിസറെ മഴക്കെടുതി സമയത്ത് സ്ഥലംമാറ്റിയതിനെതിരെ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കലക്ടർ, എം.എൽ.എ, റവന്യൂ അധികാരികൾ എന്നിവർക്ക് പരാതി കൊടുക്കാനും തീരുമാനിച്ചു. കെ. ബാലൻ അധ്യക്ഷതവഹിച്ചു. വി. ദേവദാസൻ, വിജയകുമാർ, ദിജേഷ്, വേലായുധൻ നായർ, കൃഷ്ണൻകുട്ടി, ഉദയകുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.