ഫുട്ബാൾ മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു

തളിപ്പറമ്പ്: ഫുട്ബാൾ മത്സരത്തിനിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു. കരിമ്പം അള്ളാംകുളം ഒറ്റപ്പാലനഗറിലെ പരേതനായ ചിറമ്മൽ ബാലൻ-സുമതി ദമ്പതികളുടെ മകൻ വിബിൻ(22) ആണ് മരിച്ചത്. ബുധനാഴ്​ച വൈകീട്ട് ഒറ്റപ്പാല നഗർ ഗ്രൗണ്ടിലാണ് സംഭവം. കുഴഞ്ഞുവീണ വിബിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകവെയാണ് മരണം സംഭവിച്ചത്. മന്നയിലെ ഹീറോ ഹോണ്ട ഷോറൂമിൽ ജീവനക്കാരനാണ്. സഹോദരൻ: സുബിൻ (ആംബുലൻസ് ഡ്രൈവർ). മിംസ് ആശുപത്രിയിലുള്ള മൃതദേഹം കോവിഡ് പരിശോധന റിപ്പോർട്ട് ലഭിച്ച ശേഷം സംസ്​കരിക്കും. vipin TLP football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.