പേരാമ്പ്ര: ചൊവ്വാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയിലും കാറ്റിലും പ്ലാവ് വീണ് വീട് തകര്‍ന്നു. കായണ്ണ പഞ്ചായത്തിലെ മണികുലുക്കിയില്‍ പ്രദേശത്താണ് നിരവധി മരങ്ങള്‍ കടപുഴകി വീടിന് കേടുപാടും കൃഷിനാശവും സംഭവിച്ചത്. മണികുലുക്കിയില്‍ കേളോത്ത് സുധീഷിൻെറ വീടിനു മുകളിലേക്ക് പിന്‍വശത്തുള്ള പ്ലാവ് പൊട്ടിവീണ് ഓടുമേഞ്ഞ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. പ്ലാത്തോട്ടത്തില്‍ മോളിയുടെ വീടിനോട് ചേര്‍ന്ന വിറകുപുര തെങ്ങു വീണ് തകര്‍ന്നു. മുയിപ്പോത്ത് സ്വദേശിയായ തുരുത്തിയില്‍ അച്യുതന്‍ നായരുടെ ഉടമസ്ഥതയിലുള്ള പറമ്പിലും നിരവധി പ്ലാവുകളും തെങ്ങ്, കമുക് എന്നിവയും കാറ്റില്‍ നശിച്ചു. സമീപത്തെ മിക്ക വീടുകളിലേയും കൃഷിയിടങ്ങളില്‍ വാഴ, മരച്ചീനി, മറ്റ് ഇടവിളകള്‍ എന്നിവ കാറ്റില്‍ നശിച്ചു. ആയിരക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.