കൊയിലാണ്ടി: താലൂക്കിലെ റേഷൻ കാർഡ് ഉടമകൾക്ക് ഓണത്തിന് വിതരണം ചെയ്യാനുള്ള കിറ്റുകളിലെ ചെറുപയർ ഭക്ഷ്യയോഗ്യമല്ലാത്തവയാണെന്ന് പരാതി. സംസ്ഥാന സർക്കാർ സൗജന്യമായാണ് കിറ്റുകൾ നൽകുന്നത്. 500 ഗ്രാം വീതമുള്ളതാണ് ചെറുപയർ. കിലോക്ക് 96 രൂപ വിലയുള്ള പ്രീമിയം ചെറുപയറാണ് നൽകേണ്ടതെങ്കിലും താലൂക്കിൽ വിതരണത്തിന് എത്തിച്ചത് കഴിക്കാൻ കൊള്ളാത്തവയാണെന്നാണ് അറിയുന്നത്. മോശം കാലാവസ്ഥ, രോഗം തുടങ്ങിയ കാരണങ്ങളാൽ പാകമാകുന്നതിനു മുമ്പേ ശേഖരിച്ചവയാണ് ഇവ. പൊതുമാർക്കറ്റിൽ ചെലവാകാതെ കെട്ടിക്കിടക്കുന്ന ഇത്തരം ചെറുപയറാണ് ഓണക്കിറ്റ് വഴി ഉപഭോക്താക്കളുടെ തലയിൽ കെട്ടിവെക്കുന്നതെന്ന ആരോപണമുണ്ട്. സപ്ലൈകോ, മാവേലി സ്റ്റേറുകൾ എന്നിവിടങ്ങളിൽ കിറ്റുകൾ തയാറായിവരുകയാണ്. എ.എ.വൈ കാർഡ് ഉടമകൾക്കാണ് ആദ്യം കിറ്റുകൾ വിതരണം ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.