കാവിലുമ്പാറയിൽ കാറ്റിൽ വ്യാപക നാശം

കുറ്റ്യാടി: കാവിലുമ്പാറ പഞ്ചായത്തിലെ പൂതമ്പാറ, നാഗംപാറ, ചീത്തപ്പാട്ട് എന്നിവിടങ്ങളിൽ കാറ്റിൽ വ്യാപക നാശം. എട്ടു വീടുകൾക്ക് മരം വീണ് നാശം സംഭവിച്ചു. കാർഷിക വിളകൾ ഏറെ നശിച്ചു. മരങ്ങൾ കടപുഴകി വൈദ്യുതി ലൈനുകൾ തകർന്നതിനാൽ പല പ്രദേശങ്ങളും ഇരുട്ടിലാണ്. പൂതമ്പാറയിൽ കുഞ്ചലക്കാട്ടിൽ ഷൈനി, മുകളേൽ സുമിത്ര എന്നിവരുടെ വീടുകളും നാഗംപാറയിൽ ചൊത്തക്കൊല്ലി അമ്മദ്, വാഴക്കൽ ഗംഗാധരൻ എന്നിവരുടെ വീടുകളും ചീത്തപ്പാട്ട് കെ.ടി. ദിനേശ​ൻെറ ആലയും കുണ്ടുതോട് രാമകൃഷ്ണൻ കായൽവടക്ക്, പടന്നമാക്കൽ വാസു, തങ്കമണി, വിജയൻ കലയത്തിനാൽ എന്നിവരുടെ വീടുകളുമാണ് മരം വീണ് തകർന്നത്. തെങ്ങ്, കവുങ്ങ്, വാഴ എന്നിവയാണ് കാറ്റിൽ പരക്കെ നശിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.