നഗരത്തിൽ നാലാൾക്കുകൂടി കോവിഡ്​ പോസിറ്റിവ്​

കോഴിക്കോട്​: നഗരസഭയുടെ ആഭിമുഖ്യത്തിൽ നാലിടങ്ങളിൽ നടന്ന ക്യാമ്പിൽ​ 434 പേർക്ക്​ കോവിഡ്​ പരിശോധന നടത്തിയതിൽ നാലു പേരുടെ ഫലം പോസിറ്റിവായി. കണ്ണാടിക്കൽ ക്യാമ്പിലാണ്​ നാലാൾക്ക്​ പോസിറ്റിവായത്​. മൂഴ​ിക്കൽ 124ഉം ജുവനൈൽ ഹോമിൽ 75ഉം കണ്ണാടിക്കൽ 114 ഉം സിവിൽ സ്​േ​റ്റഷനിൽ 125ഉം പേർക്കാണ്​ പരിശോധന നടത്തിയത്​. ഇതിൽ 75 എണ്ണം പി.സി.ആർ ടെസ്​റ്റാണ്​. പോസിറ്റിവായവരെല്ലാം പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരാണ്​. നേരത്തേ രോഗം സ്​ഥിരീകരിച്ച ബേപ്പൂർ ഭാഗത്ത്​ ​േജാലിചെയ്യുന്നയാളുടെ സമ്പർക്ക പട്ടികയിലുള്ളവരാണിവരെന്ന്​ അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.