ഓമശ്ശേരിയില്‍ രണ്ടു പേര്‍ക്കുകൂടി കോവിഡ്

ഓമശ്ശേരി: ഓമശ്ശേരിയില്‍ രണ്ടു പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ച ഓമശ്ശേരി സ്വദേശിയുടെ മകനും ടൗണിലെ മത്സ്യവ്യാപാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ചു മരിച്ചയാളുടെ മകൻ നിരീക്ഷണത്തിലായിരുന്നു. കൊണ്ടോട്ടി മത്സ്യമാര്‍ക്കറ്റില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ പോയ മീൻകച്ചവടക്കാരനാണ് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ വ്യക്തി. രണ്ടു പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇരുവരും ഓമശ്ശേരി ടൗണിൽ ജോലി ചെയ്യുന്നവരാണ്. ഇവരുമായി സമ്പർക്കമുള്ളവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. നേരത്തേ രോഗം ബാധിച്ചവരുമായി സമ്പർക്ക പട്ടികയിലുള്ളവർക്കുള്ള കോവിഡ് പരിശോധന വ്യാഴാഴ്ച ഓമശ്ശേരി, താമരശ്ശേരി എന്നിവിടങ്ങളിലായി നടക്കും. പഞ്ചായത്തിൽ ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം ഒമ്പതായി. ഇതിൽ ഒരാൾ മരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.