കൊടുവള്ളി: കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ എളേറ്റില്‍ വട്ടോളിയില്‍ മാതാവിനും മകള്‍ക്കും സമ്പര്‍ക്കത്തിലൂടെ കോവിഡ്. 50 വയസ്സുള്ള മാതാവിനും 24കാരിയായ മകള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ചയാണ് രോഗസംശയത്തെ തുടർന്ന് ആരോഗ്യ വകുപ്പിൻെറ നിർദേശപ്രകാരം ഒരു കുടുംബത്തിലെ നാലു പേർക്ക് ആൻറിജൻ പരിശോധന നടത്തിയത്. ഇതിലാണ് രണ്ടു പേരുടെ രോഗം വ്യക്തമായത്. ഇവരെ കോഴിക്കോട്ടെ ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി. 50കാരിയുടെ പിതാവ് മരിച്ചതിനെ തുടര്‍ന്ന് ഇവര്‍ മാവൂരിലെ വീട്ടിലായിരുന്നു. പിതാവിന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൂട്ടിരുന്ന ബന്ധുക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. കിഴക്കോത്ത് പ്രാഥമിക ആരോഗ്യകേന്ദ്രം, മെഡിക്കല്‍ ഓഫിസര്‍ ഡോ. ഹൈഫ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബഷീര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശുക്കൂര്‍, കൊടുവള്ളി എസ്.ഐ സായൂജ് കുമാര്‍ എന്നിവരടങ്ങിയ സംഘം പ്രദേശം സന്ദര്‍ശിക്കുകയും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോട് നിരീക്ഷണത്തില്‍ പോവാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ആദ്യഘട്ടത്തിൽ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഒമ്പത് പേരും ദ്വിതീയ സമ്പർക്ക പട്ടികയിൽ 20 പേരുമാണുള്ളത്. മറ്റുള്ളവരെ ഇന്ന് കണ്ടെത്തി നിരീക്ഷണത്തിൽ പ്രവേശിപ്പിക്കും. കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ ഒന്ന്, 16, 17, 18 വാർഡുകൾ ഉൾപ്പെടുന്ന എളേറ്റിൽ ടൗൺ പ്രദേശം കണ്ടെയ്ൻമൻെറ് സോൺ ആക്കാൻ ജില്ല കലക്ടറോട് കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടു. രോഗവ്യാപനം കൂടുതലായ സാഹചര്യത്തിൽ പഞ്ചായത്ത് പരിധിയിൽ ആരോഗ്യവകുപ്പ് കടുത്ത ജാഗ്രത നിർദേശം നൽകി. വെള്ളിയാഴ്ച രാവിലെ സ്രവം ശേഖരിച്ച് ആർ.ടി.പി.സി.ആർ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.