നരിക്കുനി പഞ്ചായത്തിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി

നരിക്കുനി: പഞ്ചായത്തിലെ കോവിഡ് പ്രതിരോധനത്തി​ൻെറ ഭാഗമായി ഗ്രാമ പഞ്ചായത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതനുസരിച്ച് കടകൾ രാവിലെ 10മുൽ വൈകീട്ട്​ നാലു വരെ മാത്രമെ പ്രവർത്തിക്കാവൂ എന്ന് സർവ കക്ഷി യോഗത്തിൽ തീരുമാനമായി. ഓട്ടോറിക്ഷകളുടെ സേവനം താൽക്കാലികമായി നിർത്തിവെച്ചു. ഹോട്ടലുകൽ രാവിലെ 10മുതൽ വൈകീട്ട്​ ഏഴുവരെ പാർസൽ വിതരണം മാത്രമായിരിക്കും നടത്തുക. ഹോൾസെയിൽ പച്ചക്കറി രാവിലെ ഏഴിന് അവസാനിപ്പിക്കണം. അഞ്ചിൽ കൂടുതൽ ആളുകൾ ഒരേ സമയം സ്ഥാപനങ്ങളിൽ ഉണ്ടാവരുത്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ്​ റദ്ദ് ചെയ്യുന്നതും ദുരന്ത നിവാരണ നിയമം അനുസരിച്ച് നടപടികൾ സ്വീകരിക്കുന്നതുമാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ആരോഗ്യ വകുപ്പും സംയുക്തമായി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.