ചുരത്തിൽ കടപുഴകിയ മരങ്ങൾ വെട്ടിമാറ്റി

ഈങ്ങാപ്പുഴ: തിങ്കളാഴ്ച രാത്രി പെയ്ത കനത്തമഴയിൽ ചുരം ഒമ്പതാം വളവിൽ മരങ്ങൾ കടപുഴകി ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. രാത്രി 12 ഒാടെയാണ് റോഡിലേക്ക് മരങ്ങൾ പതിച്ചത്. ചുരം സംരക്ഷണ സമിതി പ്രവർത്തകരുടെ സഹകരണത്തോടെ ട്രാഫിക് പൊലീസ് ചില്ലകൾ വെട്ടിമാറ്റി വൺവേയായിട്ടാണ് വാഹനങ്ങൾ കടത്തിവിട്ടത്. ചൊവ്വാഴ്ച രാവിലെ 10 ഒാടെ വനം വകുപ്പ്, ഹൈവേ പട്രോളിങ്​ യൂനിറ്റ് എന്നിവരുടെ സാന്നിധ്യത്തിൽ ചുരം സംരക്ഷണ സമിതി പ്രവർത്തകർ മരങ്ങൾ പൂർണമായി മുറിച്ചുമാറ്റിയാണ് ഗതാഗതം സാധാരണ നിലയിലാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.