കക്കട്ടിലെ കോവിഡ് മരണം: സമ്പർക്ക പട്ടികയിലെ രണ്ടുപേർക്ക് കോവിഡ്

കക്കട്ടിൽ: കഴിഞ്ഞ ദിവസം കക്കട്ടിലിൽ കോവിഡ് ബാധിച്ച് മരിച്ച വ്യാപാരിയുടെ രണ്ടു മക്കൾക്ക് കോവിഡ് സ്ഥിതീകരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന കക്കട്ടിലെ വ്യാപാരി കോവിഡ് ബാധിച്ച് തിങ്കളാഴ്ചയാണ്​ മരിച്ചത്. ഇദ്ദേഹം പനിയെ തുടർന്ന് കക്കട്ടിലിലെയും തൊട്ടിൽപ്പാലത്തെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. നേരത്തേ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സ നടത്തിവരുന്ന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് ഞായറാഴ്ച വൈകീട്ട് മാറ്റിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചതോടെ തിങ്കളാഴ്ച രാവിലെ മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്. മലപ്പുറവുമായി ബന്ധപ്പെട്ടാണ് ഇവർക്ക് കോവിഡ് വൈറസ് പകർന്നതെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. എന്നാൽ, നാദാപുരത്തെ ഗൃഹപ്രവേശനത്തിൽ പങ്കെടുത്തവർ ഇയാളെ സന്ദർശിച്ചിരുന്നതായി പറയപ്പെടുന്നത് വീട്ടുകാർ നിഷേധിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ച രണ്ട് മക്കൾ മലപ്പുറം സ്വദേശികളാണ്. കുന്നുമ്മലിലെ 11ാം വാർഡ് ക​െണ്ടയ്​ൻമൻെറ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രാഥമിക സമ്പർക്ക പട്ടികയിൽപെട്ട മറ്റുള്ളവരുടെ പരിശോധന വെള്ളിയാഴ്ച നടത്തുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം മരിച്ച വ്യാപാരിയുടെ ഉടമസ്ഥതയിലുള്ള കക്കട്ടിലെ സലീന ഫൂട് വെയർ, ബുഹാരി വെസ്സൽസ് എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരാണ്​ മക്കൾ. ഈ സ്ഥാപനങ്ങളിൽ ജൂലൈ 24 മുതൽ സന്ദർശിച്ചവർ നിരീക്ഷണത്തിലിരിക്കാൻ പഞ്ചായത്ത് പ്രസിഡൻറ്​ കെ.ടി. രാജൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.