ആരോഗ്യ വകുപ്പ് നിർദേശം ലംഘിച്ച രണ്ടുപേർക്കെതിരെ കേസ്

പാറക്കടവ്: ക്വാറൻറീനിൽ കഴിയുന്നതിനിടെ ആരോഗ്യ വകുപ്പ് നിർദേശം ലംഘിച്ച് പുറത്തിറങ്ങിയതിനും പരിശോധനക്ക് എത്താത്തതിനും രണ്ടുപേർക്കെതിരെ കേസ്. പുളിയാവ് സ്വദേശിക്കും ബന്ധുവായ യുവതിക്കുമെതിരെയാണ് ആരോഗ്യ വകുപ്പി​ൻെറ പരാതിയിൽ വളയം പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരാണ് ഇവർ. ചെക്യാട് പഞ്ചായത്തിൽ പരിശോധനയുമായി സഹകരിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് ആരോഗ്യ വകുപ്പ് തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.