കുടുംബാരോഗ്യ കേന്ദ്രം ഉദ്​ഘാടനം ചെയ്തു

ആയഞ്ചേരി: കേരള സർക്കാർ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്​ഘാടനം ചെയ്തു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിച്ചു. ആറു മണി വരെ പ്രവർത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിൽ മൂന്ന്​ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. ലാബ് പരിശോധന സൗകര്യങ്ങളും ലഭ്യമാണ്​. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ സൗമ്യ വലിയവീട്ടിൽ ശിലാഫലകം അനാച്ഛാദനം ചെയ്തു. വൈസ് പ്രസിഡൻറ്​ നൊച്ചാട്ട് കുഞ്ഞബ്​ദുല്ല, ചെയർപേഴ്സൻ സൗദ പുതിയെടുത്ത്, ജനപ്രതിനിധികളായ ടി.വി. കുഞ്ഞിരാമൻ, എൻ.കെ. ചന്ദ്രൻ, എം.എം. നഷീദ, പി.എം. ഷിജിത്ത്, വി. ബാലൻ, രൂപ കേളോത്ത്, റസിയ വെള്ളിലാട്ട്, ബാബു കുളങ്ങരത്ത്, ഡോ. പി.കെ. വിജിത്ത്, സിക്രട്ടറി എം.എം. വാസു എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.