ഓമശ്ശേരിക്ക് ആശ്വാസമായി കൂടുതൽ ഫലങ്ങൾ നെഗറ്റിവ്

ഓമശ്ശേരി: കൂടുതൽ കോവിഡ് പരിശോധന ഫലങ്ങൾ നെഗറ്റിവ് ആയത് ഓമശ്ശേരിക്ക് ആശ്വാസമായി. വിവിധ ഇടങ്ങളിൽ പോസിറ്റിവ് കേസുകൾ റിപ്പോർട്ട്​ ചെയ്തതാണ് ഓമശ്ശേരിയിൽ വ്യാപകമായ കോവിഡ് പരിശോധന നടത്താൻ കാരണമായത്. ശാന്തി ആശുപത്രിയിൽ ചികിത്സക്കെത്തിയ ആലുംതറയിലെ വീട്ടമ്മക്ക് കോവിഡ് പോസിറ്റിവ് ആയതിനെ തുടർന്നാണ് ഡോക്ടർമാരുൾപ്പെടെ 21 ജീവനക്കാരെ പരിശോധനക്ക് വിധേയമാക്കിയത്. ഇവരുടെ മുഴുവൻ ഫലവും നെഗറ്റിവ് ആയി. വെണ്ണക്കോട് മൂന്ന് കുട്ടികൾക്ക്​ രോഗം ബാധിച്ചതിനെ തുടർന്ന് 118 പേരെ കോവിഡ് ടെസ്​റ്റിനു വിധേയമാക്കി. ഇവരുടെ ഫലങ്ങളും നെഗറ്റിവ് ആണ്. ഇവിടെ രണ്ട് ഫലം കൂടി മാത്രമാണ് ഇനി അറിയാനുള്ളത്. പഞ്ചായത്തിലെ ഏഴ്​ പോസിറ്റിവ് കേസുകളിൽ ആറുപേർ ഇപ്പോഴും ചികിത്സയിലാണ്. ഒരാൾ രോഗ ബാധയെ തുടർന്ന് മരണമടഞ്ഞു. പഞ്ചായത്തിൽ ഓമശ്ശേരി ടൗൺ ഉൾപ്പെടെ ആറു മുതൽ 11 വരെയും 15, 17 വാർഡുകളും നിലവിൽ കണ്ടെയ്ൻമൻെറ്​ സോണുകളാണ്. ഇത്​ പെരുന്നാൾ ആഘോഷത്തെ ബാധിക്കും. പെരുന്നാൾ നമസ്കാരം, ബലിയറുക്കൽ എന്നിവക്ക് ഇതുമൂലം വിലക്കുവന്നു. പെരുന്നാൾ തലേന്ന് ജനങ്ങൾ വ്യാപകമായി പുറത്തിറങ്ങാതിരിക്കാൻ അധികൃതർ ശക്തമായി രംഗത്തുണ്ടായിരുന്നു. ഇന്നലെ രാവിലെ മുതൽ കടകളിൽ നിയന്ത്രണങ്ങൾ പാലിച്ചുള്ള തിരക്കാണ് അനുഭവപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.