കോവിഡ്​ നിയമം ലംഘിച്ച അഞ്ച് കടകൾക്കെതിരെ കേസ്​

വെള്ളിമാട്​കുന്ന്: കോവിഡ്​നിയമം ലംഘിച്ച് തുറന്നു പ്രവർത്തിച്ച അഞ്ച് കടയുടമകൾക്കെതിരെ ചേവായൂർ പൊലീസ് കേസെടുത്തു. കണ്ടെയ്ൻമൻെറ് സോണുകളിൽപെട്ട പ്രദേശങ്ങളിലെ കടകൾ തുറന്നതിനാണ് ചേവായൂർ എസ്.ഐ എം.കെ. അനിൽകുമാർ വ്യാഴാഴ്​ച കേസെടുത്തത്. പൂളക്കടവിലെ രണ്ടു കടകൾ, പാലക്കോട്ടു വയലിലെ ഒരു കട, മൂഴിക്കലിലെ ഒരു കട, കാളാണ്ടി താഴത്തെ ഒരു കട എന്നിവിടങ്ങളിലെ കടയുടമകൾക്കെതിരെയാണ് കേസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.