നഗരത്തിലെ രണ്ടു കണ്ടെയിൻമൻെറ് സോൺ ഒഴിവാക്കി; മൂന്നിടത്ത് ഭാഗിക നിയന്ത്രണം കോഴിക്കോട്: കോർപറേഷൻ പരിധിയിലെ 45 -ചെറുവണ്ണൂർ ഇൗസ്റ്റ്, 18 -മായനാട് (മുണ്ടിക്കൽതാഴം) വാർഡുകൾ കണ്ടെയിൻമൻെറ് സോണിൽ നിന്ന് ഒഴിവാക്കിയതായും പൂളക്കടവ്, ചാലപ്പുറം, പുതിയങ്ങാടി വാർഡുകളിൽ ഇളവുകളോെട നിയന്ത്രണങ്ങൾ തുടരുമെന്നും ജില്ല കലക്ടർ സാംബശിവറാവു അറിയിച്ചു. കോർപറേഷനിലെ 11 -പൂളക്കടവ് വാർഡിലെ എൻ.ജി.ഒ ക്വാർേട്ടഴ്സ് ജങ്ഷൻ -എ.ആർ ക്യാമ്പ് റോഡിൻെറ വലതുവശെത്ത പ്രദേശം മുതൽ ഇൗസ്റ്റ് വെള്ളിമാട്കുന്ന് -മൂഴിക്കൽ പ്രദേശം, എൻ.ജി.ഒ ക്വാർേട്ടഴ്സ് ജങ്ഷൻ മുതൽ ദേശീയപാതയുടെ ഇടതുവശത്ത് മൂഴിക്കൽ പാലംവരെയുള്ള പ്രദേശം എന്നിവ കണ്ടെയിൻമൻെറ് സോണിൽനിന്ന് ഒഴിവാക്കി. 59 -ചാലപ്പുറം വാർഡിൽ ചാലപ്പുറം ഭാഗത്തിൻെറ റെയിൽപ്പാതയുടെ പടിഞ്ഞാറ്ഭാഗം മൈക്രോ കണ്ടെയിൻമൻെറ് സോണായി നിലനിർത്തി (ഫ്രാൻസിസ് റോഡ് ഭാഗം) വലിയങ്ങാടിയിലേക്ക് പോകുന്ന മേൽപാലം ജങ്ഷൻ മുതൽ മേലെപാളയം റോഡ് -ജയിൽറോഡ് ജങ്ഷൻെറ (പൂന്താനം) തെക്ക്ഭാഗം തളി സാമൂതിരി സ്കൂൾ ഗ്രാൗണ്ട് റോഡ് മുതൽ തളി പുതിയപാലം ജങ്ഷൻെറ കിഴക്കുഭാഗം -അച്യുതൻ ഗേൾസ് ഹൈസ്കൂൾ റോഡ് മുതൽ ചെമ്പകതാഴം പുഷ്പ ജങ്ഷൻ വഴി -റെയിൽവേയുടെ പടിഞ്ഞാറ് ഭാഗമായ റെയിൽവേ സ്റ്റേഷൻ റോഡ് -വലിയങ്ങാടി മേൽപാലം ജങ്ഷൻ എന്നിവ കണ്ടെയിൻമൻെറ് േസാണിൽനിന്ന് ഒഴിവാക്കി. 74 -പുതിയങ്ങാടി വാർഡിൽ റെയിൽപാളത്തിന് പടിഞ്ഞാറ് ഭാഗം കണ്ടെയിൻമൻെറ് സോണിൽനിന്ന് ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.