പുതുപ്പാടി അണുമുക്തമാക്കി രാഹുൽ ബ്രിഗേഡ്

ഈങ്ങാപ്പുഴ: പുതുപ്പാടിയിൽ വിവിധയിടങ്ങളിൽ കോവിഡ്-19 റിപ്പോർട്ട് ചെയ്യപ്പെട്ട് പഞ്ചായത്ത് ക​െണ്ടയ്​ൻമൻെറ്​ സോണായി പ്രഖ്യാപിച്ച സാഹചര്യത്തിൽ, രാഹുൽ ബ്രിഗേഡി​ൻെറ നേതൃത്വത്തിൽ പഞ്ചായത്തിൽ അണു നശീകരണം നടത്തി. യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം പ്രസിഡൻറും രാഹുൽ ബ്രിഗേഡ് ചെയർമാനുമായ സഹീർ എരഞ്ഞോണ, രാഹുൽ ബ്രിഗേഡ് നിയോജകമണ്ഡലം ക്യാപ്റ്റൻ സിനീഷ് കുമാർ സായി, മണ്ഡലം ക്യാപ്റ്റൻ വിജീഷ് കക്കാട് എന്നിവർ നേതൃത്വം നൽകി. ബ്രിഗേഡ്സ് വാളൻറിയർമാരായ റെജി വള്ളോപള്ളി, ഗഫൂർ ഒതയോത്ത്, സുരേഷ്, കമറുദ്ദീൻ, ബൈജു അടിവാരം, ജയ്സൺ കല്ലംകാവുങ്കൽ, പ്രസാദ്, സഫ്​വാൻ, സാബു കാക്കവയൽ, ജിസ് ജോർജ്, റാഫി തുടങ്ങിയവർ അടിവാരം മുതൽ പെരുമ്പള്ളി വരെയുള്ള പ്രധാന ടൗണുകൾ, സർക്കാർ ഓഫിസുകൾ, ആരാധനാലയങ്ങൾ, ഹെൽത്ത്സൻെററുകൾ തുടങ്ങിയ സ്ഥലങ്ങളിലാണ്​ അണുനശീകരണ പ്രവർത്തനം നടത്തിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.