ഓമശ്ശേരി ഏഴാം വാർഡും കണ്ടെയ്ൻമൻെറ് േസാൺ; പൂർണ അടച്ചുപൂട്ടലിലേക്ക് ഓമശ്ശേരി: 61 വയസ്സുള്ള വ്യക്തിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഓമശ്ശേരി പഞ്ചായത്ത് ടൗൺ ഉൾക്കൊള്ളുന്ന ഏഴാം വാർഡ് കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിക്കാൻ നേരത്തേ പ്രസിഡൻറ് കലക്ടറോട് ശിപാർശ ചെയ്തിരുന്നു. എട്ടാം വാർഡിലെ വീട്ടമ്മക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 8,9,10,11വാർഡുകൾ കണ്ടെയ്ൻമൻെറ് സോണായി കലക്ടർ പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച പോസിറ്റിവായ വ്യക്തിയുടെ രോഗത്തിൻെറ ഉറവിടം അജ്ഞാതമാണ്. ഇയാൾ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടെവെച്ചാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുമായി ബന്ധപ്പെട്ട 25ഓളം വ്യക്തികളുടെ കോൺടാക്ടുകൾ അധികൃതർ ഞായറാഴ്ച തയാറാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.