കർഷകൻ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ

കാസർകോട്: കർഷകനെ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബായാർ പെർവാടിയിലെ ഗണേഷ് കുമാറിനെയാണ് (55) കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടത്. നാരായണ ജോഷി- ശങ്കരി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. മഹമൂദ് കുദൂസ് കാസർകോട്: നഗരത്തിലെ ഓട്ടോ ഡ്രൈവറും നെല്ലിക്കുന്ന് ജങ്​ഷന് സമീപത്തെ കുദൂസ് ഹൗസിലെ മഹമൂദ് കുദൂസ് (55) നിര്യാതനായി. ഇന്നലെ രാവിലെ ജോലിക്ക് പോകാൻ തയാറെടുക്കുന്നതിനിടയിൽ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തി​െച്ചങ്കിലും രക്ഷിക്കാനായില്ല. പരേതനായ മുഹമ്മദ് കുഞ്ഞി കുദൂസി​ൻെറയും ജമീലയുടെയും മകനാണ്. ഭാര്യ: സാഹിറ. മക്കൾ: ജവാസ്, ജാവിദ്, ജുനൈദ്, ജംഷീദ്. മരുമക്കൾ: സുൽത്താന, സൗജാന. സഹോദരങ്ങൾ: സലീം, ഹമീദ്, നിസാർ. ഖബറടക്കം ഉച്ചയോടെ നെല്ലിക്കുന്ന് മുഹ്​യിദ്ദീൻ ജുമാ മസ്ജിദ് അങ്കണത്തിൽ. നബീസ തൃക്കരിപ്പൂർ: പരേതനായ മുസ്തഫയുടെ ഭാര്യ ആയിറ്റിയിലെ എ.ജി. നബീസ (60) നിര്യാതയായി. മക്കൾ: അക്ബർ (ടൗൺ എഫ്.സി തൃക്കരിപ്പൂർ), ഹൂറുന്നിസ. മരുമക്കൾ: പി.പി. മുസ്തഫ, സഫീന. Obit Nabeesa tkp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.