കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്​റ്റിലിടിച്ച് യാത്രക്കാര്‍ക്ക് പരിക്ക്

താമരശ്ശേരി: . കോഴിക്കോട് നിന്നും വയനാട്ടിലേക്ക് പോവുകയായിരുന്ന കാറാണ് ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് പോസ്​റ്റ്​ തകര്‍ത്ത്. കാര്‍ യാത്രക്കാരായ ഡ്രൈവര്‍ പേരാമ്പ്ര ചേനോളി കാക്കമാക്കേല്‍ കണ്ണദാസ്, വെള്ളിയൂര്‍ പടിഞ്ഞാറയില്‍ അരുണ്‍, ചെതലയം ആറാംമൈല്‍ ഏലാട് എബി എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് താമരശ്ശേരി ടൗണില്‍ മണിക്കൂറുകളോളം ​വൈദ്യുതി തടസ്സപ്പെട്ടു. വിദ്യാര്‍ഥികളെ അനുമോദിച്ചു താമരശ്ശേരി: പ്രവാസികളുടെ ക്ഷേമരംഗത്ത് പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയായ പ്രവാസി കേരള നിവാസി​ൻെറ നേതൃത്വത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. പ്രസിഡൻറ്​ കെ.കെ. അബ്​ദുറഹ്മാന്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. വൈസ് പ്രസിഡൻറ്​ അബ്​ദുറഹിമാന്‍ കുട്ടി, പി.ടി. മുഹമ്മദ്, മൂസ കൊടുവള്ളി എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.