മടവൂരിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെറർ മടവൂർ: കോവിഡ് വ്യാപനത്തെ നേരിടുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ പ്രത്യേകമായി തയാറാക്കുന്ന ജനകീയ ആരോഗ്യ പരിപാലന കേന്ദ്രങ്ങളായ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെററിനുവേണ്ടി മടവൂർ ഗ്രാമപഞ്ചായത്തിലെ ബൈത്തുൽ ഇസ്സ ആർട്സ് സയൻസ് കോളജ് ബോയ്സ് ഹോസ്റ്റൽ ഏറ്റെടുത്തു. കോവിഡ് ടെസ്റ്റ് റിസൽട്ട് പോസിറ്റിവായ കേസുകളിൽ കോവിഡ് രോഗലക്ഷണങ്ങൾ പ്രകടമായി ഇല്ലാത്തവർക്കും നേരിയ ലക്ഷണങ്ങൾ ഉള്ളവർക്കും ഇവിടെ ചികിത്സ നൽകും. കെട്ടിടത്തിലേക്ക് സ്റ്റുഡൻറ്സ് ഇനീഷ്യേറ്റിവ് ഇൻ പാലിയേറ്റിവ്, കോളജ് എൻ.എസ്.എസ് യൂനിറ്റ് എന്നിവയുടെ നേതൃത്വത്തിൽ 25 വീതം കട്ടിൽ, കിടക്ക, തലയണ എന്നിവ സൗജന്യമായി നൽകി. ഈ പരിപാടിയുടെ ഉദ്ഘാടനം ബൈത്തുൽ ഇസ്സ സുന്നി സൻെറർ സെക്രട്ടറി മുഹമ്മദ് അഹ്സനിയിൽനിന്ന് കിടക്കകളും തലയണകളും കട്ടിലുകളും മടവൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആബിദ, മടവൂർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എം.വി. ജനാർദനൻ, നോഡൽ ഓഫിസറും വി.ഇ.ഒയുമായ എൻ.എസ്. ശ്രീലത എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. കോളജ് പ്രിൻസിപ്പൽ പ്രഫ. എൻ. അബ്ദുറാൻ, എസ്.ഐ.പി കോഒാഡിനേറ്റർ വിപ്ലവദാസ്, എൻ.എസ.്എസ് ഓഫിസർ എം.എ. സിദ്ദീഖ്, അസി. സെക്രട്ടറി സി.ടി. ജിഷ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.