ബേക്കറി ഉടമയുടെ വീട്ടിൽനിന്ന് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

മൂഴിക്കൽ: . ചെറുവറ്റ പുതിയേടത്ത് ചന്ദ്ര​ൻെറ (62) വീട്ടിൽനിന്നാണ് ചേവായൂർ എസ്.ഐ എം.കെ. അനിൽകുമാർ പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. പലതവണ കടയിൽ പരിശോധന നടത്തിയിരുന്നെങ്കിലും പിടികൂടാനായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ ഉൽപന്നങ്ങൾ വാങ്ങാൻ എത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് അനുഗ്രഹ ബേക്കറിയോട് ചേർന്ന വീട്ടിൽ പൊലീസ് പരിശോധന നടത്തിയത്​. വിവിധ വകുപ്പുകൾ ചേർത്ത് ചേവായൂർ പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.