പ്ലസ്​ വണ്‍ സ്‌പോര്‍ട്‌സ് ​േക്വാട്ട: എയ്ഡഡ് വിദ്യാലയങ്ങളിലെ വെട്ടിക്കുറച്ച സീറ്റുകള്‍ പുനഃസ്ഥാപിക്കണമെന്ന്

കോഴിക്കോട്: പ്ലസ് ​വണ്‍ പ്രവേശനത്തിന് കായികതാരങ്ങള്‍ക്ക് സംവരണം ചെയ്ത സീറ്റുകളില്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ സീറ്റുകള്‍ വെട്ടിക്കുറച്ച നടപടി പിന്‍വലിക്കണമെന്ന ആവശ്യം ശക്തം. ഏകജാലക പ്രവേശനത്തിനുമുമ്പ് എല്ലാ വിദ്യാലയങ്ങളിലും മൊത്തം സീറ്റി​ൻെറ അഞ്ച് ശതമാനമായിരുന്നു സ്‌പോര്‍ട്‌സ് ​േക്വാട്ട. ഏകജാലക പ്രവേശനം ആരംഭിച്ചത് മുതല്‍ അത് ഓപണ്‍ മെറിറ്റി​ൻെറ അഞ്ച് ശതമാനമാക്കി കുറക്കുകയാണ് ചെയ്തത്. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ 20 ശതമാനം പട്ടികജാതി സംവരണമൊഴിച്ച് ബാക്കി സീറ്റുകള്‍ ഓപണ്‍ മെറിറ്റ് ആണെങ്കിലും എയ്ഡഡ് വിദ്യാലയങ്ങളില്‍ 20 ശതമാനം പട്ടികജാതി സംവരണവും 20 ശതമാനം കമ്യൂണിറ്റി ​േക്വാട്ടയും 20 ശതമാനം മാനേജ്‌മൻെറ്​ ​േക്വാട്ടയും കഴിച്ച് 40 ശതമാനം മാത്രമാണ് ഓപണ്‍ മെറിറ്റ്. ഇത്തരം വിദ്യാലങ്ങളില്‍ നേരത്തേ ഒരു ബാച്ചില്‍ മൂന്ന് വിദ്യാർഥികള്‍ക്ക് സ്‌പോര്‍ട്‌സ് ​േക്വാട്ട പ്രവേശനം ലഭിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഒരു ബാച്ചില്‍ ഒരു വിദ്യാർഥിക്ക് മാത്രമാണ് പ്രവേശനം. ഇതിലൂടെ ഒരു പാട് കായിക താരങ്ങളുടെ തുടര്‍ പഠനത്തിനുള്ള അവസരമാണ് ഇല്ലാതാവുന്നത്. പുതിയ കുറെ കളികള്‍ക്ക് കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരം നല്‍കുകയും കുറെ പുതിയ കളികള്‍ സ്‌കൂള്‍ ഗെയിംസില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതോടെ സംസ്ഥാനതല മത്സരത്തില്‍ പങ്കെടുത്തവര്‍ക്കുപോലും സ്‌പോര്‍ട്‌സ് ​േക്വാട്ട പ്രവേശനം ലഭിക്കാത്ത സാഹചര്യമാണുള്ളത്. പ്ലസ് വണ്‍ പ്രവേശനത്തിന് മൊത്തം സീറ്റി​ൻെറ അഞ്ച് ശതമാനം സ്‌പോര്‍ട്‌സ് ​േക്വാട്ട പുനഃസ്ഥാപിക്കണമെന്നും വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറിയില്‍ സ്‌പോര്‍ട്‌സ് ​േക്വാട്ട ആനുവദിക്കണമെന്നുമുള്ള ആവശ്യമാണുയരുന്നത്​. കാബില്‍ സി.വി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.