റോഡിനു സമീപം കൂട്ടിയിട്ട കരിങ്കല്ല്: പരാതി നൽകി

കൊടിയത്തൂർ: മാസങ്ങളായി സ്വകാര്യവ്യക്തി റോഡിന് സമീപം കൂട്ടിയിട്ട കരിങ്കല്ല് നീക്കം ചെയ്യാത്തതിൽ സാംസ്കാരിക സംഘടനയായ ശ്രദ്ധ കൊടിയത്തൂർ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി. റേഷൻകടയുടെയും ഇറച്ചിക്കടയുടെയും എതിർവശത്താണ് ഈ കല്ല് കൂട്ടിയിട്ടതെന്നും തിരക്കേറിയ ഈ ഭാഗത്ത് ഇടക്കിടെ അപകടങ്ങൾ പതിവാണെന്നും പരാതിയിൽ പറയുന്നു. സ്‌കൂൾ കുട്ടികളടക്കം സഞ്ചരിക്കുന്ന ഈ റോഡിനു സമീപം ഇറക്കിയ കല്ലുകൾ ഉടനെ എടുത്തുമാറ്റിയില്ലെങ്കിൽ അനന്തര നടപടികളുമായി മുന്നോട്ടുപോവുമെന്ന് ഭാരവാഹികൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.