സമ്പൂർണ ലോക്ഡൗണിൽ ബാലുശ്ശേരി അങ്ങാടി വിജനമായി

ബാലുശ്ശേരി: സമ്പൂർണ ലോക്ഡൗണിൽ വിജനമായി ബാലുശ്ശേരി. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കടുത്ത നിയന്ത്രണങ്ങൾ പ്രാഖ്യാപിച്ചതോടെ സമ്പൂർണ ലോക്ഡൗണായ ഞായറാഴ്​ച ഇരുചക്ര വാഹനങ്ങൾപോലും മടിച്ചുമടിച്ചാണ് റോഡിലിറങ്ങിയത്. ആളുകളും പുറത്തേക്ക് ഇറങ്ങാൻ ധൈര്യം കാണിച്ചില്ല. മെഡിക്കൽ ​േഷാപ്പുകളും ആശുപത്രികളും മാത്രമാണ് പ്രവർത്തിച്ചത്. വൈദ്യസഹായത്തിനും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമല്ലാതെ പൊതുജനം യാത്ര ചെയ്യരുതെന്ന ജില്ല ഭരണകൂടത്തി​ൻെറ നിർദേശം അക്ഷരംപ്രതി അനുസരിക്കാൻ തയാറായതും ഞായറാഴ്​ചത്തെ സമ്പൂർണ ലോക്ഡൗണിലായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.