കോവിഡ്: മടവൂർ പഞ്ചായത്ത് ഓഫിസിൽ പുതിയ ക്രമീകരണങ്ങൾ

നരിക്കുനി: മടവൂർ പഞ്ചായത്ത് ഓഫിസിൽ അപേക്ഷകൾ സ്വീകരിക്കുന്നതിനും പണമിടപാട് നടത്തുന്നതിനും ക്രമീകരണങ്ങൾ ഏർപ്പെടുത്തി.ഇതനുസരിച്ച് എല്ലാ പണമിടപാടുകളും എസ്​.ബി.ഐ നരിക്കുനി ബ്രാഞ്ച് മുഖേനയായിരിക്കും. കെട്ടിട നിർമാണ അപേക്ഷകൾ ചൊവ്വാഴ്ചയും വിവാഹ രജിസ്​േട്രഷൻ വ്യാഴാഴ്ചയും മാത്രമായിരിക്കും. എല്ലാ സർട്ടിഫിക്കറ്റുകളും അപേക്ഷകളും ഓൺലൈൻ വഴിയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ മാത്രമായിരിക്കും. ഓൺലൈൻ സൗകര്യം ഏർപ്പെടുത്തി മടവൂർ: പഞ്ചായത്ത് നാലാം വാർഡ് മുസ്​ലിം ലീഗ് കമ്മിറ്റി, ഓൺലൈൻ പഠനസൗകര്യം ഇല്ലാത്ത വിദ്യാർഥികൾക്ക് ടി.വിയും അനുബന്ധ സൗകര്യങ്ങളും ഏർപ്പെടുത്തി. ഉദ്ഘാടനം ജില്ല സെക്രട്ടറി എം.എ.റസാഖ്്്് നിർവഹിച്ചു. പി. ഹനീഫ അധ്യക്ഷത വഹിച്ചു. എൻ.സി.അബൂബക്കർ,കെ.കെ.മുഹമ്മദ്,വി.കെ. സുബൈർ എന്നിവർ സംസാരിച്ചു. പി.മുഹമ്മദലി സ്വാഗതവും സി. അബ്്ദുറഹിമാൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.