പേരാമ്പ്ര: . വാഹന സൗകര്യം കുറഞ്ഞ മുതുകാട്, ചെമ്പനോട എന്നിവിടങ്ങളിൽ പഞ്ചായത്ത് ഓഫിസിൻെറ എക്സ്റ്റൻഷൻ സൻെറർ പ്രവർത്തിക്കും. ബുധനാഴ്ചകളിൽ മുതുകാടും വ്യാഴാഴ്ചകളിൽ ചെമ്പനോടയും അവശ്യ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. അപേക്ഷകൾ സ്വീകരിക്കും. എല്ലാ സേവനങ്ങൾക്കും ജനപ്രതിനിധികളെ കാണാനുള്ള സൗകര്യവും പഞ്ചായത്ത് ഫ്രണ്ട് ഓഫിസിൽ ഏർപ്പാടാക്കി. സ്റ്റേഡിയങ്ങളിലെയും കളിസ്ഥലങ്ങളിലെയും കളികൾ നിരോധിച്ചു. പദ്ധതി ആനുകൂല്യത്തിനുള്ള അപേക്ഷകൾ മെംബർമാരെയോ വാർഡ് സമിതി കൺവീനർമാരെയോ ഏൽപിച്ചാൽ മതിയെന്നും പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി, വൈസ് പ്രസിഡൻറ് കെ. സുനിൽ, സെക്രട്ടറി അനീഷ് അരവിന്ദ് എന്നിവർ അറിയിച്ചു. മസ്റ്ററിങ് പൂർത്തിയാക്കണം പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ സാമൂഹ്യ സുരക്ഷ പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്ററിങ് പൂർത്തീകരിച്ചിട്ടില്ലാത്തവർ ജൂലൈ 22 ന് മുമ്പ് പൂർത്തിയാക്കണം. വിധവാ പെൻഷൻ ഗുണഭോക്‌താക്കളിൽ പുനർ വിവാഹം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം പഞ്ചായത്ത് ഓഫിസിൽ ജൂലൈ 22 നകം സമർപ്പിക്കണമെന്നും സെക്രട്ടറി അറിയിച്ചു. കണ്ണ് കെട്ടി പ്രതിഷേധം പേരാമ്പ്ര: പാലത്തായി പെൺകുട്ടിക്ക് നീതി നൽകണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത്ലീഗ് കണ്ണ് കെട്ടി പ്രതിഷേധത്തിന് പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.സി. മുഹമ്മദ് സിറാജ് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.